വിളിക്കില്ല നിന്നെ വീണ്ടും

വിളിക്കില്ല നിന്നെ വീണ്ടും


രാവെന്നോ പകലെന്നില്ലാതെ നിന്നെ

ഞാൻ കൊതിക്കുന്നു നിൻ സാമീപ്യം 

എന്നിരുന്നാലുമൊരിക്കലും പ്രിയേ 

വിളിക്കില്ല നിന്നെ പേരെടുത്തു 


അറിയുന്നുവെല്ലാം നീ 

കേൾക്കുണ്ടാവുമെൻ 

ഹൃദയമിടിപ്പുകളുടെ തുടിപ്പുകൾ  

ആവർത്തിച്ചു വിളിക്കില്ലയിനി 

പ്രിയതേ , എൻ പ്രണയമേ


നൊമ്പരവും നീയേ ,

മനഃസ്സമാധാനവും നീയേ 

നീയെൻ കാഴ്ചയും കണ്ണുകളും 

വിളിക്കില്ല നിന്നെ വീണ്ടും വീണ്ടും 

എൻ പ്രേയസി ,എൻ പ്രണയമേ 


ജീ ആർ കവിയൂർ 

03 .08 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ