തൃക്കണ്ണാപുരേശ്വരാ
തൃക്കണ്ണാപുരേശ്വരാ
ജീ ആർ കവിയൂർ
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
കണ്വമാമുനിയാൽ പ്രതിഷ്ഠിച്ചിതു
തൃക്കണ്ണാപുരം വാഴും വിഷ്ണുവേ നമിക്കുന്നേൻ
തൃക്കൺ പാർത്തനുഗ്രഹിക്കണേ
ചതുർബാഹുവാമങ്ങ്.
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
ഉഴറും മനസ്സുകൾ സ്മരിച്ചീടുകിൽ
ഒഴിക്കുന്നു നീ ദുഃഖ ദുരിതങ്ങളോക്കെ
നിൻ അന്തികേ ഉപവിഷ്ടരാകുന്നു
ദേവതകളാം ഹരനും ശ്രീ പാർവതിയും
നാഗരാജാവും നാഗയക്ഷിമ്മയും
നഗമെഴും ദുരിതങ്ങളോക്കെ അകറ്റിയങ്ങു
നൽകുന്നു പുത്ര പൗത്രാദികളൊക്കെയും .
വിദ്യകൾക്കുന്നതിയേകി രക്ഷിക്കും രക്ഷസ്സും
നിയോഗങ്ങളോക്കെ യോഗീശ്വരനാകും
വല്യച്ഛനും നടത്തിത്തരുന്നു
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
ഗ്രാമദേവനാം അങ്ങയുടെ മുന്നിൽ
ബലി തർപ്പണങ്ങൾ നടത്തുകിൽ
പിതൃപ്രീതി ലഭിക്കുന്നു ഉത്തമം
തൃക്കണ്ണാപുരം വാഴും ഭഗവാനെ തൊഴുന്നേ
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
Comments