ഭരതായനം

ഭരതായനം 

ഭരതന്റെ വാക്യം കേട്ടു മനമൊന്നു 
ഭരിതമായി പറയാതെ വയ്യ 
രാമപാദുകങ്ങളാൽ ഭരിച്ചിതു ഭക്ത്യാ  
മനസ്സിൽ രാമനാമമൊടെ കഴിഞ്ഞു .

പതിനാലു സംവത്സരം 
പൂർത്തിയാക്കിയതിന്
പിറ്റേന്നാൾ രാമനെ കണ്ടില്ലെന്നു വന്നാൽ പിന്നെ ഒട്ടും നിൽക്കില്ല അഗ്നിപ്രവേശനം ചെയ്യുമെന്ന്  

എല്ലാവരും കേൾക്കുക ശപഥം നടത്തി 
എന്നും ധർമ്മനിഷ്ഠനായ് സാധുവൃത്തിയാൽ
ഭ്രാതൃ ഭക്തിയാലും ജിതേന്ദ്രിയനായി
മൂല്യ ബോധത്തോടെ ഭവാൻ

നിഷ്കാമകർമ്മത്തിൻെറ തേജസ് 
തൃാഗസന്നദ്ധതയുടെ മൂർത്തിമത് 
ഭാവമാർന്ന ഭരതൻ ഭരിച്ച 
ഭാരതമെന്ന പേരു കേൾക്കുകിൽ 
നാം അഭിമാനം കൊള്കതന്നെ വേണം 

ഭാസുരമായി തീരട്ടെ 
ഭാരതം ജയിക്കട്ടെ  
ഭരതൻറെ നാമം പുലരട്ടെ 
ഭരതായനം തുടരട്ടെ 

ജീ ആർ കവിയൂർ
10.07.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ