സ്വാതന്ത്ര്യം പുലരട്ടേ
സ്വാതന്ത്ര്യം പുലരട്ടേ
മൂവർണ്ണക്കൊടി പാറട്ടേ
മുഖം കുനിയാത്ത ഇരിക്കട്ടേ
മാലോകർക്ക് മുന്നിൽ ശിരസു ഉയരട്ടേ മഹാമാരികളകലട്ടേ
ലോകാ സമസ്താ സുഖിനോ പാടട്ടേ
ലയ വിന്യാസത്തിൽ ധ്വനികൾ മുഴങ്ങട്ടേ
ലക്ഷ്യം ഒന്നുമാത്രമിന്നുയറിയട്ടേ
ലോക മാതാവിന്റെ നെറുകയിൽ സിന്ദൂരമാവട്ടെ
സ്വർഗ്ഗമായി വളരട്ടേ
സ്വാർത്ഥ ചിന്തകൾ അകലട്ടേ
സ്വരാജ്യം രാമരാജ്യമാകട്ടേ
സ്വാതന്ത്ര്യം പുലരട്ടേ
മാനവികതയുടെ മന്ത്രമുയരട്ടേ
മാ ഭാരതിയുടെ നാമം ഉണരട്ടെ
മന്ദസ്മിത വദനത്താൽ വിളിക്കട്ടേ വന്ദേമാതരം വന്ദേമാതരം ..
ജി ആർ കവിയൂർ
13.08.2021
Comments