പ്രഹേളികയായ് തുടർന്നു
അയലത്ത് ജനലിൽ വിരിഞ്ഞപൂക്കളേ
നിൻ അധരങ്ങൾ എന്നെ ക്ഷണിച്ചു
എന്തിനെന്ന് അറിയില്ലല്ലോ നോട്ടങ്ങൾ
എന്നെ നഗ്നമാക്കിയിരുന്നുവല്ലോ
ഞാനെന്നെ തന്നെ പിന്തിരിപ്പിച്ചു
എന്നിൽ നിന്നും എന്നെ
അടർത്തിയെടുത്തു നൽകുന്നു
നിനക്കായി മാത്രമായ് പ്രിയതേ
അവളകന്നു എഴുതാത്ത കവിത പോലെ
എവിടെയോ സ്പർശിച്ചത് അറിഞ്ഞു
ഒരു കുളിർകാറ്റായി ശാന്തമായ രാത്രി
താരക തിളക്കമാർന്ന ആകാശം
കാലുകളുറക്കാത്ത രാത്രി ഒപ്പം
നടന്നുനീങ്ങി ; കണ്ണുകളിൽ
ചിന്തകളുടെ ചിത്രം മാത്രം
ജീവിതമേ നീ ഇങ്ങിനെ എത്രനാൾ
നോവുമായി നടക്കണമാവോ
പ്രഭാത ചന്ദ്രൻ വളഞ്ഞു
നിഴലാർന്ന തണലുകളിൽ
തിരഞ്ഞു ഞാൻ കണ്ടില്ല നിന്നെ
നീ ഒരു പ്രഹേളികയായ് തുടരുന്നു
ജീ ആർ കവിയൂർ
21.08 .2021
Comments