ഓണ തുമ്പിപ്പൂത്തുമ്പി
ഓണ തുമ്പിപ്പൂത്തുമ്പി
ഓമനിച്ചീടാനാവില്ലയിപ്പോൾ
ഓർമ്മകൾക്കൊപ്പം നടക്കുന്നങ്ങു
ഒരു ബാലനായി നിൻ പിറകെ
ഓടി നടന്നു ഞാനും കൂട്ടുകാരുമായി
ഓമൽ ചിന്തകളിൽനിന്നുമുണ്ടെങ്കിലും
തൊടിയിൽ തുമ്പപ്പൂത്തുനിൽക്കുന്നു
തോണ്ടിയിട്ട് ഓടിക്കളിക്കാനാവുന്നില്ല
മിറ്റത്തിറങ്ങാതെ തോണ്ടി കൊണ്ടിരിക്കുമിന്നിൻ
തലമുറയുടെ കാര്യങ്ങളെത്ര വിചിത്രം
മോഹ പുസ്തകവും ചാറ്റും ചിറ്റും
മനംകവരുന്ന വാട്സ്ആപ്പുമായി
ഓണമെന്നതറിയില്ല ,ഓണത്തപ്പൻ ആരാണെന്ന് ,
നിന്നെ കണ്ടിട്ടും കാണാതെ പോകുന്നുവല്ലോ
ഓണത്തുമ്പി പൂത്തുമ്പി
ഓമൽ തുമ്പി പൂത്തുമ്പി
Comments