അരികിലുണ്ട് നീ
അരികിലുണ്ട് നീ
ഉണ്ട് ഉള്ളിലൊരു
ഉണ്മയെന്നറിവു
ഉരലു വലിച്ചു കൊണ്ട്
ഉണ്ണിക്കണ്ണനല്ലാതെയാര്
ദേവകി പെറ്റ്
യശോദ വളർത്തിയ
കുറുമ്പുകാട്ടും കണ്ണനല്ലോ
കുറൂരമ്മയ്ക്കും ദർശനമേകി
രാധയ്ക്കും മീരയ്ക്കും
ഭാമയ്ക്കും രുഗ്മണിക്കും
എണ്ണിയാലൊടുങ്ങാത്ത
ഗോപികൾക്കും നീയേ തുണ
പാർത്ഥനു സാരഥി ആയി നിന്നവനേ
പാരിനെ പരിപാലിക്കും
പാലാഴിയിൽ വാഴും വിഷ്ണുവേ nin
പദം തൊഴുന്നേൻ കണ്ണാ
ഉണ്ട് ഉള്ളിലൊരു
ഉണ്മയെന്നറിവു
ഉരലു വലിച്ചു കൊണ്ട്
ഉണ്ണിക്കണ്ണനല്ലാതെയാര്
ജീ ആർ കവിയൂർ
19.08.2021
Comments