ലക്ഷ്മണായനം

ലക്ഷ്മണായനം 

"രാമനെ ദശരഥനെന്നു കരുതുക
ജനകാത്മജയെ എന്നെപ്പോലെ കരുതുക അടവിയെ അയോധ്യയായി കാണുക മകനേ "
എന്നു വനവാസത്തിനൊരുങ്ങും മകനോട് സുമിത്രപറഞ്ഞ വാക്കുകളനുവർത്തിച്ചതും

"വത്സ ! സൗമിത്രേ ! കുമാര ! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ" എന്നു എഴുത്തച്ഛന്റെ തൂലികയിൽ പിറന്നോരു ലക്ഷ്മണോപദേശം സ്വീകരിച്ചതും

ക്ഷുഭിത യൗവ്വന പടി കയറുന്ന ക്ഷിപ്രകോപിയായ് മരുവും 
ശേഷനാഗാവതാരനായ് മര്യാദാപുരുഷോത്തമൻെറ നിഴലായി തണലായ് നിന്നതും 
കാമാന്ധയായ  ശൂർപ്പണഖയ്ക്കു ശിക്ഷനൽകിയവനും
സീതയ്ക്ക് ചുറ്റും സംരക്ഷണ രേഖയാൽ കവചം സൃഷ്ടിച്ചതും

രാവണാപഹരണത്തിനിടക്കു 
സീത ഉപേക്ഷിച്ചതുമായ അടയാള ആഭരണങ്ങളിൽ പാദസ്വരങ്ങൾ മാത്രം തിരിച്ചറിഞ്ഞ് തന്റെ സ്വഭാവ വൈശിഷ്ട്യം തെളിയിച്ചതും ഭവാൻ  

ജീവിത സഖിയായ ഉർമിളയെന്ന 
പതിവ്രതയായ അർദ്ധാംഗിനിയെ പിരിഞ്ഞകന്നു നിന്നും  വിരഹമേശാത്ത  ജീവിത സംതൃപ്തിയുടെ ഉത്തമമായ തെളിവല്ലോ അങ്കതനും  ധർമകേതുവും മക്കളായ്‌ ജനിച്ചതെന്നറിക.

"ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ" എന്നറിയുന്നു പഴഞ്ചൊല്ലിലൂടെ നാം 
 അറിയുകയും അറിയിക്കുകയും വേണം അതിനാൽ ഭ്രാത്രു സ്നേഹം പുലരട്ടെ 
ലക്ഷ്മണായനം തുടരട്ടെ..
ഏവർക്കും നന്മ ഉണ്ടാവട്ടെ ..!

ജീ ആർ കവിയൂർ
11.07.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ