എഴുപതിന്റെ നിറവിലെൻറെ നാട്
എഴുപതിന്റെ നിറവിലെൻറെ നാട് അറബിക്കടലോരത്തു അഴലകറ്റുമൊരു ഓലപ്പീലികൾ ചൂടി കൈയ്യാട്ടി വിളിക്കുമെൻ ഈശന്റെ സ്വന്തം നാട് മുത്തുക്കുട ചൂടി തിടമ്പേറിയ സഹ്യസാനുക്കളുടെ നിരകളും മലനാടിന്റെ ഐശ്വര്യങ്ങളെ വാഴ്ത്തി സ്‌തുതിച്ചോരു മൺമറഞ്ഞ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചനും ആശാനും ഉള്ളൂരും വള്ളത്തോളും തോൾ കൊടുത്തു വാഴ്ത്തി പിന്നെയും എണ്ണമറ്റകവികളാൽ ഭാവ പ്രണയ സഞ്ചാരങ്ങളാൽ കിളിമൊഴിയായും തുള്ളി കഥപറഞ്ഞും ആടിയും പാടിയുമെൻ കാവ്യ കൈരളിയെ ഒപ്പനയും ഒപ്പത്തിനു മാർഗ്ഗൻ കളിയും തിരുവാതിരയും മോഹിനിയാട്ടവും കേരളനടനവും കഥകളി തെയ്യം തിറയും താളത്തിലും തഞ്ചത്തിലും വഞ്ചിപാട്ടു പാടിയാടിയും ഓണവും വിഷുവും ക്രിസ്തുമസ്സും ഈദും കൈകോർത്താഘോഷിക്കുകയും തത്വമസിയെന്ന അദ്വൈത മന്ത്രം ജപിച്ചും ഒരുജാതി ഒരുമതം ഒരുദൈവമെന്നു ചൊല്ലിയും ശങ്കരനും നാരായണനും വിദ്യാധിരാജയും സഹോദരൻ അയ്യപ്പനും അയ്യത്താനും അയ്യൻകാളിയും കേളപ്പനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയു...