കുറും കവിതകള്‍ 731
മഴയുടെ അവസാനം വണ്ടിയും നീങ്ങി . അവള്‍ മാത്രംവന്നില്ല ..!! തെക്കന്‍ കാറ്റൊന്നു വീശി ആട്ടവിളക്കൊന്നാളി. അരങ്ങത്തു മൗനം ..!! അനാദത്വം പേറി നിന്നു ആഴിത്തിരമാലയൊന്നറച്ചു കാറ്റും നിലച്ചു കടലലറി,,!! സന്ധ്യയില്‍ ചാകരതിരമാലകള്‍ മുക്കുവ മനസ്സുകളിലാനന്ദം ..!! അവള്‍ക്കായി ജാലകം അടക്കാതെ കിടന്നു വന്നുപോയ് വെയിലും മഴയും..!! അടുക്കള ജാലകം പുകഞ്ഞു അവനായി ഒരുക്കിയവ രസനകളെ കൊതിപ്പിച്ചു ..!! അന്തിയും ചുവന്നു . കാത്തിരിപ്പിനവസാവിളികള്‍ക്കും മറുപുറം മൗനം..!! കാത്തിരിപ്പിനവസാനം അമ്മ കരങ്ങളില്‍ ചെറുകരത്തിന്‍ മൃദുലത ..!! നാളെയുടെ തിരിനാളം അരിയിലെ അക്ഷരങ്ങള്‍ കുരുന്നു മനസ്സില്‍ ഭയം വന്തത്തിന്‍പൂക്കള്‍ ചിത്രശലഭങ്ങള്‍ .. സ്കൂളിലേക്ക് യാത്ര ..!!