കദന കനവ്
കദന കനവ്
കനവായ കനവെല്ലാം ഒരുവേള
നിനവായി മാറിയിരുന്നെങ്കില്‍
കടലായ കടലെല്ലാം സ്നേഹ
തിരതള്ളി കരയെ കവരുമായിരുന്നോ
കാര്‍മുകില്‍ മലയെ തൊട്ടുരുമുന്നു
കണ്ടത് മയിലാടുമ്പോളതാ
കാവടിയാടുന്നു മഴവില്‍
കരിവണ്ട് പൂവിനെ മുത്തമിട്ടു പറക്കുന്നു
കുപ്പിവളകള്‍ കൂട്ടിമുട്ടി ചിരിക്കുന്നു
കാക്കകുയില്‍ പാടി തിമിര്‍ക്കുന്നു
കോര്‍ത്തു തീരും മുന്‍പേ വാടി പോകുന്നു
കൊഴിയും ഓര്‍മ്മ ചെപ്പിലൊതുങ്ങുന്നു.
കദനങ്ങള്‍ക്കു നിറമേറെ ഉണ്ടല്ലോ
കമനീയമാം പ്രണയത്തിന്‍ മുന്നില്‍
കഴിയുന്നു പൊഴിയുന്നു മോഹങ്ങളാല്‍
കമിതാക്കളെല്ലാം മറക്കുന്നു ഒരുവേള
കനിവിന്റെ കനിതേടി അലയുന്നു
കല്‍പ്പാന്തരങ്ങളോളം ജന്മങ്ങള്‍
കാലം കാല്‍പ്പാടുകള്‍ പതിപ്പിച്ചു
കടന്നകലുന്നു കദനങ്ങള്‍ നല്‍കി ...!!
ജീ ആര്‍ കവിയൂര്‍
08-09-2016
ചിത്രം കടപ്പാട് google
Comments
ആശംസകള്‍