നിന്‍ ഓര്‍മ്മകവിത



നിന്‍ ഓര്‍മ്മകവിത

ഒരുവേള ഞാന്‍ നിന്റെ തണലായി മാറുവാന്‍
കൊതികൊണ്ട നാളുകളിലറിയാതെ കിനാക്കാണ്ട്
ഏറെ നടന്നോരുകാലം നീട്ടിയെഴുയിയ നിന്‍ കണ്ണിണ
കറുപ്പിന്റെ കവിതവായിച്ചു എഴുതി പാട്ടായി മാറ്റുമ്പോള്‍
നിന്‍ ഇടഞ്ചു മിടിക്കുന്നതറിഞ്ഞു ഞാനുമെത്രയോ തവണ
കൈമാറാന്‍ കൊതിച്ചൊരു മഷിയുണങ്ങാത്ത കടലാസുകള്‍
കീറി കളഞ്ഞത് ഇന്നുമെന്‍ ഓര്‍മ്മയില്‍ തെളിയുന്നല്ലോ
ഇന്നെത്രയകലെ നീ പോയി മറഞ്ഞല്ലോ തിരികെ
വരാത്തൊരു നക്ഷത്ര കൂടാരത്തില്‍ പോയി
തിളങ്ങുന്നുവോ എന്‍ കണ്ണിന്‍ ഇരുളിന്‍ മുന്നിലായി
എത്ര എഴുതിയാലുമിന്നും നിന്‍ കഥകള്‍ തീരുകില്ല
തീര്‍ന്നാലും വീണ്ടും പൊട്ടി വിരിയുന്നു ഒരു വസന്ത
കാലത്തിന്‍ പൂക്കാലം പോലെ എന്‍ മനമാം പൂവാടികയില്‍
സുഗന്ധം പരത്തുന്നു നോവിന്‍ തോണ്ടപൊട്ടി പാടും
എന്നിലെ  കവിതയുടെ വിതയായി മാറുന്നു വീണ്ടും വീണ്ടും  ...!!

Comments

Cv Thankappan said…
ഓര്‍മ്മയില്‍ മധുരം....
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “