നീയെന്ന ഓണം ..!!
നീയെന്ന ഓണം ..!!
നിന്‍ വാര്‍മുടിതുമ്പില്‍ നിന്നുമിറ്റു
വീണജലകണത്തിന്‍ കുളര്‍മയില്‍
മുറിഞ്ഞു വീണോരെന്‍ കനവുകള്‍ക്കു
നേരെ മുല്ലപ്പൂമൊട്ടിന്‍ പുഞ്ചിരിയാലെ
കണികണ്ടുണരുന്ന തിരുവോണ പുലരികള്‍
ഇന്നെനിക്കുയെന്റെ ഓര്‍മ്മ താളുകളില്‍
നൊമ്പരം തന്നകലുന്നുവല്ലോ മറക്കുവാന്‍
കഴിയുന്നില്ല നിന്‍ മിഴിയില്‍ തിളങ്ങുന്നൊരു
നിലാപെരുമയില്‍ ഉയാലാടുന്നു എന്‍ മനമിപ്പോഴും
മുറ്റത്തു മുക്കുത്തി തുമ്പയും തെച്ചിയും വിരുന്നു വന്നു
നീ തീര്‍ത്തൊരു പൂക്കളത്തിന്‍ മുന്നില്‍ തുമ്പി തുള്ളുന്നു
ഇന്നു തിരികെ വരാത്തൊരു ക്ഷുഭിതകൗമരമേ
നീ തന്നകന്ന ദിനങ്ങള്‍ എനിക്കിന്നുമീ
ജീവിത സാന്തനങ്ങളില്‍ നല്‍കുന്നു ഉണര്‍വ്......!!
Comments
നല്ല വരികള്‍
ആശംസകള്‍ സാര്‍