ഉറക്കമില്ലാ രാവ്
ഉറക്കമില്ലാ രാവ്
വീണ്ടും വീണ്ടും നിലാകുളിരെന്‍ മനസ്സില്‍
ഇക്കിളി കൂട്ടിയകന്നോരാ സമ്മാനമായി
കവിളില്‍ നല്‍കിയ മുത്തം നറുമുത്തം
മറക്കാനാവാത്ത ബാല്യമേ നീഎനിക്കെക്കിയ
കൊലുസ്സിട്ട കനവുമായി വന്നൊരാ നാളുകള്‍
എവിടെ പോയൊരാ കൗമാര്യവുമെന്നില്‍
നിന്നും വിട്ടകന്നുവല്ലോ , കാലത്തിന്‍ കോലായില്‍
ഞാനിന്നു ഒരു ചാരുകസേരയില്‍ കൂനി കൂടിയിരിപ്പു
മനസ്സില്‍ വന്ന വാക്കുകള്‍ ഓരോന്നും തപ്പി തടയുന്നു
പാതിരാവായിട്ടുമില്ല ഉറക്കവും എല്ലാം നിന്‍ ഓര്‍മ്മകളില്‍
മുങ്ങി പോകുന്നുവല്ലോ എന്ന് നീ അറിയുന്നുവോ ആവോ ..!!
Comments
ആശംസകള്‍ സാര്‍