കണ്ണനെ കണ്ടവരുണ്ടോ

കണ്ണനെ കണ്ടവരുണ്ടോ

ആരുപറഞ്ഞു കണ്ണന്റെ നിറം കറപ്പെന്നു
കണ്ടവരുണ്ടോ കാര്‍വര്‍ണ്ണമങ്ങു
ചിദാകാശത്തു തെളിഞ്ഞതാണോ അതോ
കനവെല്ലാം നിനവാക്കുന്നവന്‍ കാട്ടിയതോ

കായാമ്പൂവിലും മയില്‍പ്പിലി തുണ്ടിലും
മഞ്ചാടികുരുവിലും കണ്ടോ നിങ്ങള്‍
വണ്ടണഞ്ഞോ അതോ ചുണ്ടണഞ്ഞോ
പുല്ലാം കുഴലിന്‍ സുഷിരങ്ങളിലായ്

കേട്ടവരുണ്ടോ അമൃതധാര അതു
ഗോക്കളും ഗോപാലകരും ഗോപസ്ത്രികളും
ഗോവര്‍ദ്ധനവും ഗോകുലവും മയങ്ങിനില്‍ക്കുന്നുവോ
സഞ്ജീവനി പോലെയല്ലോ, സഞ്ജീവനി പോലെയല്ലോ....

ജീ ആര്‍ കവിയൂര്‍
04-09-2016


Comments

Cv Thankappan said…
നന്നായി വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “