ഓണം വരവായി

ഓണം വരവായി

പൂകൈത മറവില്‍നിന്നെത്തി
പൂമണവുമായി എന്നരികില്‍
പൊന്നിന്‍ ചിങ്ങ കാറ്റുവന്നല്ലോ
പാടമാകെ പച്ചയുടുത്തുല്ലോ

മുറ്റത്തു തുമ്പി തുള്ളി കളിയാടി
മുക്കുറ്റി തെച്ചി ചെമ്പരത്തി
മുഖമാകെ തുമ്പപ്പൂചിരിതൂകി
മഴമേഘങ്ങള്‍ വഴിമാറി

തിരുവോണ വെയില്‍ വന്നല്ലോ
തീരാത്ത  ദുഃഖമകന്നല്ലോ
തപ്പുകൊട്ടി തുകിലുകൊട്ടി പാട്ടുപാടിയല്ലോ 
തെളിഞ്ഞല്ലോ മനമാകെ തിരയിളകി.....

പൊന്നരി ചെമ്പാവിന്‍ ചോറിനൊപ്പം
പര്‍പ്പടക പുളിശ്ശേരി എരിശ്ശേരിയും
പായസവും കൊതിയുണര്‍ത്തിയല്ലോ
പലനാടും കടന്നതാ പ്രവാസിയുവന്നല്ലോ

പാട്ടിനൊപ്പം ആട്ടമാടാൻ
നാടും  നഗരവുമുണർന്നല്ലോ
നാട്ടിലോണത്തപ്പന്റെ തേരുവന്നല്ലോ
പൊന്നിൻ തേരുവന്നല്ലൊ


ജീ ആര്‍ കവിയൂര്‍
03-09-2016

Comments

Cv Thankappan said…
ഓണപ്പാട്ട് ഹൃദ്യമായി
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “