നിഴലുകള്‍ ..!!

നിഴലുകള്‍ ..!!

നിഴലുകള്‍ മതിലുകള്‍ കടക്കില്ല
മെതിയടി യോളം  നില്‍ക്കും പതിയെ
പതിവായി നടക്കുമ്പോള്‍ അവക്കും മടുക്കും
മയക്കത്തിലേക്ക് വീഴുമ്പോള്‍
അവ ഇടക്ക് ശല്യം ചെയ്യും
തൊട്ടുതലോടും പോലെ
നനവാര്‍ന്ന സമ്മാനങ്ങള്‍ തന്നകലും
വീണ്ടും തിരികെ കിടക്കുമ്പോള്‍
അവവീണ്ടും വളര്‍ന്നു വലുതാകുന്നു
പകലിനൊപ്പം നട്ടുച്ചക്കു ഒന്ന് വിട്ടകലും
പിന്നെ ചായയും പലഹാരവും കഴിഞ്ഞു
പിന്തുടരും സന്ധ്യ മയങ്ങുവോളം
നിലാവിന്റെ നീളത്തോളം വളര്‍ന്നവ
വീണ്ടും മയങ്ങി അകലും നിഴലുകള്‍
പലപ്പോഴും ഉപദ്രവകാരികളല്ല
അങ്ങ് അന്ത്യ യാത്രവരെ കുട്ടത്തില്‍
ഉണ്ടാവും ഒരു ആശ്വാസം തന്നെ

Comments

Cv Thankappan said…
മരണംവരെ നമ്മോടൊപ്പം...
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “