സന്തോഷം വന്നല്ലോ

സന്തോഷം വന്നല്ലോ

മാനത്തിൻ കറുപ്പെല്ലാം പോയല്ലോ
മനസ്സില്‍ ഓണനിലാവു തെളിഞ്ഞല്ലോ 
മുക്കുറ്റി മുറ്റത്താകെ പുത്തല്ലോ
മുറമായ മുറമെല്ലാം നിറഞ്ഞല്ലോ

അങ്ങേതിലെ മതില്‍ കടന്നു വന്നല്ലോ
കണ്ണുകള്‍ നാലും തമ്മിലിടഞ്ഞല്ലോ
ചെമ്പരത്തി ചോപ്പുള്ള സന്ധ്യയുമണഞ്ഞല്ലോ
മുളം തണ്ടിലാകെ പ്രണയം ഒഴുകിയല്ലോ

പുത്തനുടുപ്പിട്ട് തുമ്പി തുള്ളി കളിച്ചല്ലോ
കരിവള ചാന്തും തൊടുകുറിയും തിളങ്ങിയല്ലോ 
ഉപ്പേരി പര്‍പ്പ്ട പായസമുണ്ടുമെല്ലേ
ഊഞാലാട്ടവും തുടങ്ങിയല്ലോ ..!!

തൃക്കാക്കരയപ്പനെ പൂക്കളത്തിലിരുത്തിയല്ലോ
തോടികടന്നിതാ  മാവേലിതമ്പുരാനും വന്നല്ലോ
സന്തോഷം സന്തോഷമിതു വന്നല്ലോ
മലയാളക്കരയാകെ തുടികൊട്ടി പാടണല്ലോ ..!!

Comments

Cv Thankappan said…
ഹൃദയംനിറഞ്ഞ ഓണാശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “