കുറും കവിതകള്‍ 674

കുറും കവിതകള്‍ 674

മഥിക്കുന്ന മനസ്സും
സാഗര തിരകളും
കാറ്റിനും വിരഹം ..!!

ആലിൻ തണലിൽ
പതിയിരുന്നു മൗനം
ദൈവങ്ങൾ ഉറക്കത്തിൽ ..!!

കടല്‍പ്പാലത്തിനപ്പുറം
കത്തിയെരിയുന്നുണ്ട്
പകലിന്റെ അന്ത്യം ..!!

അമ്മയുടെ സന്തോഷം
ജന്മാഷ്ടമിയെന്ന്‍.
എല്ലാ കണ്ണുകളുമെന്റെ നേരെ ..!!

തണല്‍ തീര്‍ക്കുന്നു
ഗ്രീഷ്മത്തിലൊരു
പൂക്കുട ചൂടി ജന്മസുഖം  ..!!


വസന്ത മലരിയുടെ 
തേന്‍ നുകരാന്‍
കാത്തിരിപ്പിന്‍ ദുഃഖം ..!!

അക കണ്ണുകള്‍
വസന്തചിറകില്‍
നുകരുന്നു സ്വാന്തനം ..!!

വെയിലിന്‍ നിഴല്‍പറ്റി
മല്ലിപൂമാലകളുടെ  സുഗന്ധം
വിശപ്പിന്‍ വിയര്‍പ്പോഴുക്കം ..!!

പ്രാതാലുമായി നീങ്ങുന്ന
വള്ളത്തിന്‍ മുന്നില്‍ 
താറാവിന്‍ നീണ്ട നിര..!!

മിണ്ടാതെ നിന്റെ
ഹൃദയത്തിലേറിയൊരു 
കൊലിസ്സിന്‍ ചിരിയുമായി ..!!

മഞ്ഞില്‍ പൊതിഞ്ഞ
മരക്കുട്ടത്തിലെവിടയോ
തേടുന്നു ഹൃദയ നോവ്‌ ..!!

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “