എന്റെ പുലമ്പലുകള്‍ 60..!!




എന്റെ പുലമ്പലുകള്‍ 60..!!

അറിയാതെ മൗനമായി
വന്നു നീ ചിരിതൂകിനിന്നതും
നിന്‍ അധര കാന്തിയില്‍
നിലാവൊളി മിന്നിമായുന്നത്
കണ്ടു കനവോ നിനവോ
എന്നറിയാതെ നിന്നനേരം

നിന്റെ പുഞ്ചിരിയില്‍ മുത്തും പവിഴവും
 ഉണ്ടെന്നു ഞാന്‍ പറയില്ല പക്ഷെ
ഉഷ്മളമായ സ്നേഹത്തിന്‍
പൂച്ചെണ്ടുകള്‍ ഉണ്ടെന്നറിയുന്നു
രമ്യമായ ഹൃദയത്തിന്റെ തടങ്ങളില്‍
നിന്നും വരുന്ന സ്വാര്‍ത്ഥമല്ലാത്ത
ഒരു നിഷ്കളമാം  ഒരു കല്ലോലിനി
ഒഴുകുന്നുണ്ട് പറയാതെ തരമില്ല ..!!

കാറ്റുവന്നു നിന്‍ കാതില്‍ മെല്ലെ
പറഞ്ഞ് അകന്നതു ഞാനറിയുന്നു
കാതരേ കരളിന്‍ പൊന്‍ മണിയെ
നിന്‍ പദനിസ്വനത്തിന്‍ കാതോര്‍ത്ത്
കാത്തു കാത്തു നില്‍പ്പുയീ ഏകാന്തതയില്‍
അകലെ ഏതോ കിളിപാടി
വിരഹത്തിന്‍ നൊമ്പര ഗാനം..!!

Comments

Cv Thankappan said…
നന്നായിട്ടുണ്ട് വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “