ചിലതൊക്കെ സത്യമല്ലേ


ചിലതൊക്കെ സത്യമല്ലേ 
കായലിലോ കടപ്പുറത്തോ നദിയിലെക്കോ 
കൈകളിനി നീളണം മോക്ഷത്തിനായി   
കാത്തിരിപ്പുകള്‍ ഇനി മണ്‍  കുടത്തില്‍  

തേടാത്തോരിടം മാത്രം 
തൊട്ടറികാ ഉള്ളില്ലുള്ള 
തിളങ്ങും ജോതിസ്നിനെ
തന്നുള്ളിലെ അരുണോദയത്തെ       


കാണാതെ കനവിലുള്ള
കാഴ്ച്ചമങ്ങുമാവകള്‍ നിനവില്‍  
നിഴലുമല്ലാതെ ആകും ഇവകളെ 
നിനക്കാതിരിക്ക ഒരിക്കലും 

തീയതു ഉളിള്ളില്‍ ഉള്ളത് സത്യമെന്നത് 
തിമരത്താല്‍ കാണാതെ പോകുന്നു 
തനിമയായി ഉള്ളതിനെ അറിയൂ 
താനും ഞാനും ഒന്നെന്നു കരുതുക മുന്നേറുക 

Comments

Cv Thankappan said…
'തത്ത്വമസി'
ആശംസകള്‍
grkaviyoor said…
നന്ദി തങ്കപ്പെട്ടാ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “