ഒരു താപസനെന്നപോല്‍
ഒരു താപസനെന്നപോല്‍
ഒരിക്കലും നിലക്കാത്ത
ഒരു നദീപ്രവാഹം പോലെയാണ്
എന്റെ മനസ്സ് എന്ന് എനിക്ക്
ഇപ്പോഴും തോന്നിയിട്ടുണ്ട്
അതില്‍ കവിത മാത്രമേയുള്ളൂ
.
സംസാരിക്കുമ്പോള്‍ , ചിരിക്കുമ്പോള്‍ ,
പരിഭാവിക്കുമ്പോള്‍ , ദേഷ്യപ്പെടുമ്പോള്‍പ്പോലും
ഞാന്‍ അതില്‍ കവിത ചേര്‍ക്കുന്നു .
വരണ്ട ഊഷരഭൂമിയിലൂടെയാണ്
എന്റെ യാത്രയെന്നറിഞ്ഞിട്ടും
ഞാന്‍ അതിലോക്കെയുപരി കവിതയെ സ്നേഹിച്ചു
സ്നേഹിച്ചു കൊണ്ടെയിരിക്കുന്നു .
ഇത് ഒരപൂര്‍വ കാഴ്ച ,
എന്റെ മനസ്സിന്റെ ആഴങ്ങളിലുള്ള
കവിതയെ തേടി എന്റെ പ്രയാണം
തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു .
ഒരു പക്ഷെ ഈ ചലനങ്ങള്‍
യുഗ യുഗാന്തരങ്ങലായി തുടരുകയാകുമോ
ഒരു താപസനെ പോലെ
Comments
എന്നെന്നും ഉണ്ടായിരിക്കാന്‍
പ്രാര്‍ത്ഥിക്കുന്നു.
ആശംസകളോടെ
നിലക്കരുത് .
താപസനും