ഒരു താപസനെന്നപോല്‍


ഒരു താപസനെന്നപോല്‍    



ഒരിക്കലും നിലക്കാത്ത 


ഒരു നദീപ്രവാഹം പോലെയാണ് 


എന്റെ മനസ്സ് എന്ന് എനിക്ക് 


ഇപ്പോഴും തോന്നിയിട്ടുണ്ട് 


അതില്‍ കവിത മാത്രമേയുള്ളൂ 


സംസാരിക്കുമ്പോള്‍ , ചിരിക്കുമ്പോള്‍ , 


പരിഭാവിക്കുമ്പോള്‍ , ദേഷ്യപ്പെടുമ്പോള്‍പ്പോലും 


ഞാന്‍ അതില്‍ കവിത ചേര്‍ക്കുന്നു . 


വരണ്ട ഊഷരഭൂമിയിലൂടെയാണ് 


എന്റെ യാത്രയെന്നറിഞ്ഞിട്ടും 


ഞാന്‍ അതിലോക്കെയുപരി കവിതയെ സ്നേഹിച്ചു 


സ്നേഹിച്ചു കൊണ്ടെയിരിക്കുന്നു . 


ഇത് ഒരപൂര്‍വ കാഴ്ച ,


എന്റെ മനസ്സിന്റെ ആഴങ്ങളിലുള്ള 


കവിതയെ തേടി എന്റെ പ്രയാണം 


തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു . 


ഒരു പക്ഷെ ഈ ചലനങ്ങള്‍ 


യുഗ യുഗാന്തരങ്ങലായി തുടരുകയാകുമോ 


ഒരു താപസനെ പോലെ 

Comments

Cv Thankappan said…
ആ സ്നേഹവും,കവിതയും നിറഞ്ഞ
എന്നെന്നും ഉണ്ടായിരിക്കാന്‍
പ്രാര്‍ത്ഥിക്കുന്നു.
ആശംസകളോടെ
ajith said…
ആശംസകള്‍ ജീ ആര്‍
grkaviyoor said…
നന്ദി അജിത്‌ ഭായി ,തങ്കപ്പെട്ടാ അഭിപ്രായങ്ങള്‍ക്ക്
kanakkoor said…
നദീപ്രവാഹങ്ങള്‍ ..............................
നിലക്കരുത് .
താപസനും
grkaviyoor said…
എല്ലാം ഈശ്വരന്റെ കൈയ്യിലല്ലേ സുരേഷേ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “