എന്റെ പുസ്തകതമായ ആത്മാവിഷ്കാരത്തിന്റെ അവലോകനം കവിത രൂപത്തില്‍ ശ്രീ ശിവശങ്കരന്‍ കരവില്‍


എന്റെ  പുസ്തകതമായ   ആത്മാവിഷ്കാരത്തിന്റെ   അവലോകനം   കവിത   രൂപത്തില്‍ 
ശ്രീ  ശിവശങ്കരന്‍ കരവില്‍ 
തെറ്റിത്തീരുന്ന പേടിസ്വപ്നങ്ങള്‍
===================
വേട്ടയാടുമ്പോള്‍
==========
ജീവിതം സമയച്ചുമരില്‍
എഴുതുന്നവരുണ്ട്
നമുക്കിടയില്‍.

തോറ്റോടുന്നവരുടെ ഇടയില്‍
കര്‍മ്മം
വഴിമാറി പോകുന്ന നേരത്തും
തന്റെ ജന്മത്തിന്റെ
ജനിതക വിശേഷം
ഒരു കടം പെരുക്കലിനും നല്‍കില്ല എന്ന്‌
നിശ്ചയം കുറിച്ച ഒരാളുണ്ട്
അക്ഷര ലോകത്ത്.

ജി രഘുനാഥ് എന്ന
ജി ആര്‍ കവിയൂര്‍
ചിന്താപ്രസരണത്തിന്റെ
അതിശയച്ചാലാണ്
ഒഴുക്കി വിടുന്നത്.

അനുഭവങ്ങളുടെ കനല്‍ പൊള്ളിച്ച
ഒരു നീണ്ട യാത്രയുണ്ട്
ഈ മനുഷ്യനില്‍.

പകയുടെ ചരിത്രം ചികയുന്ന
ഒറ്റുശാസ്ത്രക്കാരുടെ കൈപ്പിടിയില്‍ നിന്നും
തെന്നി മാറി സഞ്ചരിക്കാന്‍
കവിയൂരിന് കഴിയുന്നു എന്നുവന്നാല്‍
അത് പിതൃക്കളുടെ സുകൃതശേഷിപ്പ് കൊണ്ടാണ്.

മനസ്സില്‍ ഒന്നും ഒളിപ്പിക്കാറില്ല ഇയാള്‍.

പൊയ്മുഖങ്ങളുടെ
ഒരു കളിക്കളത്തില്‍
കബന്ധങ്ങളാടി
കേമനാവാനുമില്ല
ഈ സഹോദരന്‍.

ഒരു കൂട്ടം ആശയാവിഷ്കാരങ്ങള്‍
ചിനക്കിചീന്തുമ്പോള്‍
ഒന്നു മാറ്റുക ഒന്നു ചേര്‍ക്കുക
എന്ന സന്തുലനം
സാധ്യമാകാതെ വരുന്നുണ്ടെനിക്ക്.

ഈ മനുഷ്യന്റെ
അടുത്തകാലത്തിറങ്ങിയ
ഒരു കവിതാച്ചെപ്പാണ് ''ആത്മാവിഷ്കാരങ്ങള്‍''.
ചുനക്കര രാമന്‍കുട്ടി അവതാരിക കുറിച്ച്
കോഴിക്കോട് റാസ് ബെറി പ്രസാധനം ചെയ്ത
പുസ്തകത്തിലെ ഒന്നും
എണ്ണി മാറ്റുന്നില്ല ഞാന്‍.

സ്തുതി പാടി ആകാശം തൊടീക്കുന്ന
ഒരു പ്രകൃതമല്ല എന്റേത്.
പക്ഷെ പറയാതെ വയ്യ
കവിയൂരെന്ന ഈ സാധാരണക്കാരന്റെ
ദര്‍ശനബോധം.

ഇയാള്‍ ചാലിച്ചെഴുതുന്നത്
ഒരു സമൂഹത്തെയാണ്.
ചുറ്റുപാടുകളിലെ
വൈരുധ്യങ്ങളെയാണ്.
ഒരു കാലക്രമത്തിന്റെ
അപചയങ്ങളെയാണ്.

നമ്മളെയെല്ലാമാണ്.

കണ്ടു ഞാന്‍ നിന്നെ, ചിലന്തി, പ്രവാസത്തു നിന്നും...
തുടങ്ങിയവ ഏറെ പിടിച്ചുലയ്ക്കുന്നുണ്ട്.

പറയാതെ പറയാന്‍ കഴിയുന്ന
ചില സംഗതികളുണ്ട്‌.
അത് നേരിന്റെ ചൂടോടെ
പകുത്തിടുന്നുണ്ട് ഈ കവി.

എല്ലാ നന്മകളും നേര്‍ന്നു കൊണ്ടു പറയട്ടെ :

വായിക്കണം ഈ പുസ്തകം നമ്മള്‍.
അത്ര ഹൃദ്യമാര്‍ന്നതാണത് .

വിലാസം : റാസ് ബറി ബുക്സ് , കോഴിക്കോട്.

Comments

ajith said…
പറഞ്ഞതെല്ലാം എത്ര ശരി......ആശംസകല്‍
പുസ്തകാവലോകനം കവിതാ രൂപത്തിൽ നല്ലൊരു പുതുമ തന്നെ. പുസ്തകത്തിന് എല്ലാ വിധ ആശംസകളും..
Cv Thankappan said…
ആശംസകള്‍
kanakkoor said…
കവിതകള്‍ക്ക് അവലോകനം കവിത രൂപത്തില്‍ എന്നത് കേമമായി. കവിയൂരിലെ കവിക്കും ശ്രീ ശിവശങ്കരനും അഭിനന്ദനങ്ങള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “