ചൈതന്യം


ചൈതന്യം 


കണ്ടിതു ഞാനു
മീ    കണ്ടതടിക്കുമി   കൈവല്യം 
കാരണം തേടുമി കാരണംകോട്ടുളൊരു വൈകല്യം  
കാരണമാരാഞ്ഞിട്ടറിയാതിങ്ങനെ  കരളു തുടിക്കുമൊരു നൈരാശ്യം 
കാത്തു കാത്തുകിട്ടിയൊരു സന്തോഷത്തിന്‍ മുളപൊന്തിയ വൈകാര്യം 

മാനമിതെന്തെന്നറിയാതെ മാലോകരറിയാതെ  മറച്ചു വച്ചോരീ വൈഷമ്യം 
മണ്ണും മലയുമാകാശവും കടലും കടന്നങ്ങയലഞ്ഞു വൈക്ലബ്യം 
മതിയിതു മനസ്സിന്റെ ഭ്രമെന്നറിഞ്ഞു  തേടിയലഞ്ഞിത് ഭൈഷജ്യം 
മരണമിത് നിഴലായി  കൂട്ടിനുണ്ടന്നറിയാ  ജീവിതമെത്ര നൈമിഷ്യം   

അറിഞ്ഞു മുന്നേറാമിനിയും  നിരാശ  നല്‍കാതെയകറ്റാമീ   വൈജാത്യം   
ആടിയുലയുമീ  ജീവിതനൗകതേടിയലഞ്ഞു    ചാഞ്ചല്യം 
അറിഞ്ഞു ഈ വിധം എങ്കിലും കണ്ടു മനസ്സില്‍ വന്നൊരു നൈപുണ്യം 
അണയാതെ കാക്കാമിനിയുമീ ശോഭയേറി  ഈ ഉള്ളില്‍ ഉദിച്ച  ചൈതന്യം 
               

Comments

Unknown said…
അക്ഷരങ്ങള്‍ക്ക് അടുക്കും ചിട്ടയും... നന്നായിട്ടുണ്ട്...
Anonymous said…
അതെ വൈകല്യങ്ങളിലും തളരാതെ മുന്നേറുംപോഴാണ് നമ്മിലെ പുണ്യം ശോഭിതമാകുന്നത് ... നിരാശ ഒന്നിനും പരിഹാരമല്ല ഉള്ള ഉര്ജം വീണ്ടെടുത്തു മുന്നേറുമ്പോള്‍ ഈശ്വരന്‍ നമ്മുടെ കൂടെ വരും ... ഇതെന്റെ വിശ്വാസം
grkaviyoor said…
സത്യമാണ് നിരാശ കൈവിട്ടു ആശയുടെ പാതയിലുടെ വിജയ ശ്രീ ലാളിതനായി മുന്നേറുമ്പോള്‍ ഈശ്വരനും കൂടെ ഉണ്ടാവും ഇപ്പോഴും നിഴലായി
, dixon സത്യം ദൈവ വഴി തെളിയുമ്പോള്‍ അടുക്കും ചിട്ടയും ഉണ്ടാവും
Anonymous said…
നല്ല ഒതുക്കം...അത്മീയ ചേതനയും കൂടപ്പിറപ്പായ വരികള്‍...ഇഷ്ടമായി
Unknown said…
എന്നും ചൈതന്യം കാത്തുസൂക്ഷിക്കപ്പെട്ടട്ടെ ..നന്നായിട്ടുണ്ട് അങ്കിള്‍.. ഇനീം വരും..ഇപ്പൊ പോവാ..
Unknown said…
നല്ല വരികൾ... പക്ഷേ ചില വാക്കുകൾ - 'ഭൈഷജ്യം' ഒക്കെ മനസ്സിലായില്ല
ajith said…
പറഞ്ഞുത്രികയും കൂടി വേണം അര്‍ത്ഥം...അല്ലെങ്കില്‍ മിഴുങ്ങസ്യ
Cv Thankappan said…
അര്‍ത്ഥം നിറഞ്ഞ വരികള്‍.
ആശംസകളോടെ
grkaviyoor said…
ചികിത്സ എന്നാണ് അര്‍ഥം
അഭിപ്രായം രേഖപെടുത്തിയ എല്ലാവര്‍ക്കും നന്ദി
റിഞ്ഞു മുന്നേറാമിനിയും നിരാശ നല്‍കാതെയകറ്റാമീ വൈജാത്യം
ആടിയുലയുമീ ജീവിതനൗകതേടിയലഞ്ഞു ചാഞ്ചല്യം
അറിഞ്ഞു ഈ വിധം എങ്കിലും കണ്ടു മനസ്സില്‍ വന്നൊരു നൈപുണ്യം
അണയാതെ കാക്കാമിനിയുമീ ശോഭയേറി ഈ ഉള്ളില്‍ ഉദിച്ച ചൈതന്യം



good..............
nurungukal said…
ഒറ്റ വാക്കില്‍ പറയട്ടെ - ഹൃദ്യം. SIVASANKARAN

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “