ചതി

ചതി 


എങ്ങോട്ട്    നോക്കുകിലും ചതി തന്നെ 
കേരളം വാണിരുന്ന മഹാബലിയെ മൂന്നടി മണ്ണിനായി 
വടുവാം ബ്രാമണ ബാലന്‍ ചവുട്ടി താഴ്ത്തിയെന്നതും 
എങ്ങോട്ട്    നോക്കുകിലും ചതി തന്നെ 
കേരളം വാണിരുന്ന മഹാബലിയെ മൂന്നടി മണ്ണിനായി 
വടുവാം ബ്രാമണ ബാലന്‍ ചവുട്ടി താഴ്ത്തിയെന്നതും 
കേരളോല്പത്തി പരശുകൊണ്ട് കേരളക്കരയെ 
സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തന്ന് നുണ 
പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം 
അമ്മയുടെ കഴുത്തറുത്തു കൊല്ലുവാന്‍ ഉള്ളതിന്‍ 
പിറകിലും  ഒളിച്ചിരിക്കുന്നു ചതി . 
രാജാക്കന്മാരും സാമന്തന്മാരും ചേര്‍ന്ന് 
നടമാടിയതുമെല്ലാം ഈ വജ്രായുധം കൈ കൊണ്ടല്ലേ 
പഴശിയെ ഒറ്റു കൊടുത്തു ,പറങ്കികള്‍ക്കും  ബ്രിട്ടിഷുകാര്‍ക്കും  
കഴ്ച്ചവേചില്ലേ നാടിനെ മൊത്തമായി ,ചതിയും കാപട്യവും ഒട്ടുകുറയാതെ 
തുടര്‍ന്നു കൊണ്ടിരിക്കുന്നു ,ഇന്നും അതുതന്നെ തുടരുന്നു കേരളകരയാകെ 
ചതിയിലുടെ ശാപമെറ്റ്  വാങ്ങിയ മണ്ണല്ലോ   ഈ ദൈവത്തിന്റെ നാടെന്നു കൊട്ടി 
ഘോഷിച്ചു അന്യ നാട്ടുകാരെ അനുനയിപ്പിച്ചു ചതി കുഴിയില്‍ വിഴ്ത്തുകയല്ലേ 

Comments

ajith said…
ചതിയും ഒരു കലയാണ്...
Unknown said…
മാഷെ ചതി നന്നായിടുണ്ട് പക്ഷെ ............
നന്ദി
grkaviyoor said…
സജിന്‍ കേരളത്തിനെ മാത്രം പ്രതിപതിക്കുന്നു ഈ കവിതയില്‍ ലോകം മുഴുവനുള്ള ചതി യെ സംശീകരിച്ചാല്‍ ഇവിടെ ഒരുപാടു എഴുതെണ്ടാതായി വരും പിശാചിനാല്‍ ചതിക്ക പെട്ട ഹവ്വയും ,ഹവ്വയാല്‍ ചതിക്കപ്പെട്ട ആദാമും പിന്നെ നീളുന്നു നിരകള്‍ ഏറെ
Shaleer Ali said…
ചതിയുടെ നാനാര്‍ഥങ്ങള്‍ .....
ഓരോരുത്തരും ഓരോ തരത്തില്‍ ചാതിക്കപ്പെട്ടവര്‍ ..
ചാതിക്കപ്പെടാതവരായി ആരെങ്കിലുമുണ്ടാകുമോ ???
Cv Thankappan said…
നന്നായിട്ടുണ്ട് രചന.
ആശംസകള്‍
Joselet Joseph said…
അസൂയ വളര്‍ന്ന് പകയായി ഒടുവിലത് ചതിയായി!
Joselet Joseph said…
പറയാന്‍ മറന്ന മറ്റു പലതുമുണ്ട്,
ഇന്ദ്രന്‍ കര്‍ണ്ണന്റെ കവചകുണ്ഡലം അറുത്തു വാങ്ങിയത്,
ചൂതില്‍ വനവാസം വിധിച്ചത്,
കൃഷ്ണന്‍ ഘടോല്‍ക്കജനെ യുദ്ധമുഖത്ത് നിര്‍ത്തിയത്,
ആശ്വധാത്മാവ്‌ എന്നു പേരിട്ട്‌ "ആനയെ" കൊന്ന് ദ്രോണരെ നിഷ്ക്രിയനായി വീഴ്ത്തിയത്.
ശിഖണ്ടിയെ മുന്‍നിര്‍ത്തി ഭീഷ്മരെ വീഴ്ത്തിയത്,
ദുര്യോധനന്റെ തുടയ്ക്കടിച്ചത്, അങ്ങനെ .....................ഭരതസംഗ്രഹം മുഴുവന്‍ ചതി നിരത്തി വയ്ക്കുന്നു. പിന്നെങ്ങനെ ഭാരതീയര്‍ക്ക് അതില്ലാതാവും??
grkaviyoor said…
ജോസെലെറ്റ് ഞാന്‍ കേരളം മാത്രം ആണ് കേന്ദ്രികരിച്ചതും ഒരു ചെറിയ ഭാഗം അല്ലാതെ മൊത്തം ഭാരതവും രാമായണ കാലങ്ങള്‍ എടുത്തിട്ടില്ല എന്ന് മനസ്സിലാക്കണം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “