ചോക്കലേറ്റ്

ചോക്കലേറ്റ് 



തിളങ്ങിമിന്നുമാ വര്‍ണ്ണ കടലാസ്സിന്‍ പൊതി 
തിരയിളക്കുമാ ബാല്യകാലത്തിന്‍  ഓര്‍മ്മകളൊക്കെ
ഇന്നു കാണുമ്പോഴും കൊതിയൂറുന്നു  നാവില്‍ 
ഇല്ല  കഴിക്കുവാനാകില്ലെങ്കിലും അറിയുന്നു 
ജോണ്‍ കാഡ് ബറിയുടെ  ഒപ്പുള്ള മില്‍ക്ക് ബാറിന്റെ 
മധുരത്തിന്‍ പിന്നിലെ കഥയൊന്നു തേടിമെല്ലെയങ്ങു   
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ  ആദ്യത്തില്‍ തുടങ്ങിയോരി 
സംരംഭം ഇന്നു ഈ നിലയിലേക്ക് വരുത്തിയത് 
ജോണിന്‍ മകന്‍ ജോര്‍ജ്ജ് അങ്ങ് ഇംഗലണ്ടിലെ 
ബര്‍ഹിംങ്ങിഹാമിലെ  മാതൃക ഗ്രാമമായി മാറ്റിയപ്പോള്‍ 
ഇന്നു പരസ്യങ്ങളിലുടെ ആകര്‍ഷിക്കുമി പാലും 
കൊക്കോയും ചേര്‍ത്ത ചോക്കലേറ്റ്  നല്‍കുന്നു    
ഉന്മേഷമെങ്കിലും  അധികമാകുകില്‍ വ്യാഥികളെറെ   
ഹൃദയത്തെയും നാഡിവ്യുഹത്തിനെയും 
കിഡ്ണിക്കുമാപത്തെന്നു അറിഞ്ഞിട്ടുമിന്നും 
വിപണനം തുടരുന്നുവല്ലോ കാലാകാലങ്ങളായി .

Comments

ajith said…
ഹാ ഹാ അധികമായാല്‍ ചോക്കലേറ്റും വിഷം..
ഉന്മേഷമെങ്കിലും അധികമാകുകില്‍ വ്യാഥികളെറെ
ഹൃദയത്തെയും നാഡിവ്യുഹത്തിനെയും
കിഡ്ണിക്കുമാപത്തെന്നു അറിഞ്ഞിട്ടുമിന്നും ....

ennittum athinte swaadu...
പള പള പ്പ് കണ്ടു മാധുര്യം കരുതി തിന്നു വെറുതെ രോഗം വിളിച്ചു വരുത്തണ്ട അല്ലെ
This comment has been removed by the author.
This comment has been removed by the author.
This comment has been removed by the author.
This comment has been removed by the author.
ഹ ഹ ഹ ഇതെന്തെടോ കൊമ്ബാ ചോക്ലേറ്റ് കണ്ടപ്പോള്‍ കമന്റ്‌ ഇട്ടുപടിക്കുന്നോ ..??

കവിയൂര്‍ ചേട്ടാ കൊമ്പനെ കണ്ടോ
"ചോക്കലേറ്റ്"എന്ന് കേട്ടപ്പോള്‍ എട്ടു കമന്റ്‌ ഇട്ടതു ...:)
Joselet Joseph said…
ഈ കൊമ്പന്റെ കാര്യം!!!
മധുരമുള്ള കവിത പകര്‍ന്നു തന്ന അറിവുകള്‍ നന്നായി!!
Cv Thankappan said…
മിഠായിയുടെ മധുരത്തിന്
കാലം വരുത്തുന്ന മാറ്റങ്ങള്‍!!!
ആശംസകള്‍
ഒന്നും പറയണ്ട,
എനിക്കിഷ്ടമാ ചോക്കലേറ്റ്‌
nurungukal said…
GOOD LINES ....KAVIYOOR SIR.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “