പുകവലിയകറ്റു നാളയെ രക്ഷിക്കു


പുകവലിയകറ്റു  നാളയെ രക്ഷിക്കു 
പിന്നിലും മുന്നിലും നില്‍ക്കുന്നവരെ
പുകമറയിലാക്കി മുന്നേറുന്നു 
പുകയ്ക്കുന്നവരുടെ ലോകം 
പുകമറ സൃഷ്ടിക്കുന്നവരേ നിങ്ങള്‍ 
പേര്‍ത്തും അറിയുന്നുവോ 
പാപ പങ്കിലമാം ഈ ചെയ്തികളാല്‍
പകച്ചു നില്‍ക്കുന്നിതാ മനസ്സുകള്‍

പറക വയ്യ തികച്ചും അപ്രിയസത്യമിത് 
പകരും വരും തലമുറയ്ക്കു ശാപമായി 
പുകവലിക്കരുതെന്നീ ഈ പുകയന്മാരുടെ 
പാക്കറ്റുകളില്‍ എഴുതിയിട്ടും പ്രത്യക്ഷമായൊരു 
പുരോഗതിയുമില്ല ഉണരൂ മാനവരേ 
പുകവലിയകറ്റു നാളയേ രക്ഷിക്കു 
പുറത്താക്കു ഇവരെ സമുഖത്തിനായി 

Comments

Joselet Joseph said…
കൊള്ളാം ഈ പുകയുടെ പുകിലുകള്‍ :)

(പിന്നെ മുകളില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടി എന്ന് കണ്ട ചില വാക്കുകള്‍ തിരുത്താന്‍ ഞാന്‍ സഹായിക്കാം.
സൃഷ്ടിക്കുന്നവര്‍, പ്രത്യക്ഷമായ. അഞ്ജലി ഓള്‍ഡ്‌ ലിപി എന്ന ഫോണ്ട് ഉപയോഗിക്കുന്നത് ഇത്തിരികൂടി എളുപ്പമാകും എന്നു തോന്നുന്നു.)
grkaviyoor said…
നന്ദി ജോസെലെറ്റ് അക്ഷരത്തെറ്റുകള്‍ പറഞ്ഞു തന്നതിന്
ആശംസകള്‍. ഈ പുകയില വിരുദ്ധ ദിനത്തില്‍ താങ്കളെ പോലുള്ള ഒരാളെയെങ്കിലും ക്രിയാത്മകമായി പ്രതികരിച്ചതില്‍ വളരെയധികം സന്തോഷം ഉണ്ട്..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “