ഓര്‍മ്മകളില്‍ ചേക്കേറുമ്പോള്‍.....(മുഖ പുസ്തകത്തില്‍ വിരിഞ്ഞ കവിതാ മലരുകള്‍ )
ഓര്‍മ്മകളില്‍ ചേക്കേറുമ്പോള്‍.....(മുഖ പുസ്തകത്തില്‍ വിരിഞ്ഞ കവിതാ മലരുകള്‍ )
തമ്മില്‍ സംവദിച്ചത് മിനു പ്രേമും ജീ ആര്‍ കവിയൂരും
മിനു ..
മഞ്ഞും മഴയും നിഴലും നിലാവും
പങ്കിടുന്നു നിന്നോര്‍മ്മകള്‍
ഈറന്‍ മുകില്‍ കവര്‍ന്നെടുത്ത
മാരിവില്ലിലെ സപ്തവര്‍ണ്ണങ്ങള്‍
പങ്കിടുന്നു എന്‍ ഓര്‍മ്മകളും......
മഞ്ഞും മഴയും നിഴലും നിലാവും
പങ്കിടുന്നു നിന്നോര്‍മ്മകള്‍
ഈറന്‍ മുകില്‍ കവര്‍ന്നെടുത്ത
മാരിവില്ലിലെ സപ്തവര്‍ണ്ണങ്ങള്‍
പങ്കിടുന്നു എന്‍ ഓര്‍മ്മകളും......
ജീ ആര്‍ ..
ഋതു വര്‍ണ്ണങ്ങള്‍
വന്നു പോയാലും നിന്റെ
വര്‍ണ്ണ ഗന്ധങ്ങള്‍ മറക്കില്ല
മാനം മനം പോലെ ആണെങ്കിലും
ഓര്‍മ്മകള്‍ എന്നും ഉണര്‍വേകുന്നു എന്നും
മിനു...
ഓര്‍മ്മകള്‍ ഉണര്‍വേകതിരിക്കുന്നതെങ്ങനെയീ
മഞ്ഞും മഴയും പ്രഭാതവും കളകൂജനവും
ചുറ്റും നിഴല്‍ വീശി നില്‍ക്കുമ്പോള്‍
പ്രളയമുണ്ടാകുവോളം....
ജീ ആര്‍ ..
കല്പാന്തകാലത്തോളം നാം ഒന്നല്ലോ എന്ന്
കല്പനികതയുടെ മറപറ്റുകവേണ്ട നാം ഒന്നല്ലോ
കവിത നമ്മളെ ഒന്നിപ്പിക്കുന്ന സേതുവല്ലോ
മിനു ..
വിടര്‍ന്നു വിലസീടിന ദളവും
മന്ദാനിലനില്‍ ഇളകും ദലചാര്‍ത്തും
പീലിവീശി നീന്നാടിടുമ്പോള്‍
ഞാനും നീയുമോരോ സുമനസ്സുകളും
നിറയട്ടെ കാവ്യങ്ങള്‍ തന്‍
ഓര്‍മ്മകള്‍ തന്‍ മാരിവില്ലായി.....
ജി ആര്‍..
മനസ്സിന്‍ വാതയനങ്ങളൊക്കെ തുറന്നു
ഓരോ പദചലനങ്ങളും അവനുടെ തെന്നു
നിനച്ചു നീ കതിരിന്നിട്ടുമെന്തേ അണഞ്ഞില്ലവന്‍
പരിഭവ പിണക്കങ്ങള്‍ ഏറെ ഉണ്ടോ അതോ എന്തെ
മിനു..
കിനാവിന്‍ വാതായനങ്ങള്‍ തുറന്നു
ഞാന്‍ നല്‍കവേ പദചലനമേതുമില്ലാതെ
പരിഭവലേശമില്ലാതെ വന്നിടും
സാന്ത്വനമേകിടുമീ മഴനീര്‍കണങ്ങള്‍....
ജി ആര്‍...
മധുര നൊമ്പരങ്ങള്‍ ഏറെ ഉണ്ടെങ്കിലും
മധുരം വരിഞ്ഞോഴുകും കവിതകളിലുടെ
അറിയുന്നു നിന്‍ മനോ നോമ്പരമോക്കെ ഞാന്‍
പരിഭവങ്ങള്‍ തന്‍ നൊമ്പരകാഴ്ചകളില്‍
മിനു..
പരിഭവങ്ങള്‍ തന്‍ നൊമ്പരകാഴ്ചകളില്‍
മധുരം കിനിയുമൊരു വിരല്‍ത്തുമ്പിനാല്‍
കോറിയിടട്ടെ ഞാനുമീ അക്ഷരസഖ്യത്തെ...
ജി ആര്‍...
അകതാരിലിത്തിരി തിരിതെളിക്കട്ടെ സ്നേഹ
വര്‍ണ്ണങ്ങലായിരം ചലിച്ചു ഞാന്‍ തീര്‍ക്കാം ഇനി
ഒരു കാവ്യാ മനോഹരമം സോപന സുന്ദരമാം
സവിധം നിനക്കായി ലോകം അത് കണ്ടു തലകുമ്പിടട്ടെ
മിനു...
ലോക ശിരസ്സു കുമ്പീട്ടിടേണ്ട സഖേ,തീരാവ്യഥ തന്‍ ആഴക്കടലില്ലെന്നും
മുങ്ങി നിവര്‍ന്നിടുമ്പോഴും
എന്‍ തലകുമ്പിടുന്നു നിത്യവുമീ
ലോക സമക്ഷത്തില്‍....
ജി ആര്‍...
ഉള്‍ക്കാമ്പിലുള്ള സ്നേഹം
ദളങ്ങള്‍ പൊലിഞ്ഞാലും
ഇല്ലാതവില്ലെന്നോര്‍ക്കുക അതാണ്
പകല്‍പോലെ ഉള്ള വെളിച്ചമാര്‍ന്ന
സത്യമെന്ന് അറിക സഖി
മിനു....
മിഴികള്‍ക്കുണരേകുമീ മലരും
കാതുകളില്‍ ഇമ്പമേകുമീ ദലമര്‍മ്മരവും
നാളെ കൊഴിഞ്ഞു വീണിടുമ്പോള്‍
മാഞ്ഞു പോകുമീ കാവ്യങ്ങളും
ജീ ആര്‍ ..
ഉദക പോളപോലയം ജീവിത ചക്രത്തില്‍
ഉഴം കാത്തു കിടക്കുമി വേഴാമ്പലിനിത്തിരി
ഉഴാക്കാതെ മാറ്റി വെക്കണേ സ്നേഹമിത്തിരി
ഉണര്‍ന്നിരിക്കുമി രാവിലെന്‍ വിരല്‍ തുമ്പിലി
കാവ്യ മഴയെകിയ സുന്ദരി ശീലയാര്‍ന്നവളെ
സുശിലെ നന്ദി ഞാന്‍ എങ്ങിനെ ഒതിടുമി വേളയില്‍
മിനു ..
നന്ദി വാക്കിലൊതുങ്ങുവതെങ്ങനെ
എന്നോര്‍ത്ത് വിതുമ്പുന്നിതെന്‍ മനം
അതിനാലെന്‍ വിരല്‍ത്തുമ്പ് ഏകുവതില്ല
സഖേ തിരികെയൊരു നന്ദി പോലും....
ജി ആര്‍,..
കാവ്യ മഴയെകിയ സുന്ദരി ശീലയാര്‍ന്നവളെ
സുശിലെ നന്ദി ഞാന്‍ എങ്ങിനെ ഒതിടുമി വേളയില്‍
എന്തിനു മുങ്ങുന്നു കാവ്യ ജലതിയില്‍ മുങ്ങി രസിക്കു സഖേ
വേണ്ട നിന്‍ വിതുമാളിലുടെ പ്രളയത്തിനു കുട്ടു നില്ക്കാന്‍
മഴ മൂപ്പനും പോയി അകന്നല്ലോ ,വേണ്ട സാഹസത്തിനു മുതിരണ്ട സഖി
മിനു..
എന്‍ വിരലിന്‍ സ്പര്‍ശത്തില്‍
വിടര്‍ന്ന അക്ഷരപ്പൂക്കള്‍
വര്‍ണ്ണങ്ങള്‍ ചാലിച്ചവയെന്നറിവില്ല
എന്നാലുമീകാവ്യയാത്രയതി സാഹസികം
ബോധിച്ചെനിക്കിവയേറെയിഷ്ടായി...
ജീ ആര്‍ ..
എനിക്കായി നീ നല്‍കിയ ഒരു അമൃതെത്തല്ലേ എന്‍ കവിതേ ഇത്
ചിരിച്ചു തള്ളെണ്ടതു ഹൃദയത്തില്‍ നിന്നുമുള്ള പ്രവാഹമാണ് സഖേ
ഇനി അനിഷ്ടമെതും വന്നെങ്കിലോ എന്ന് കരുതുകില്‍
തേനില്‍ ചാലിച്ചില്ല എന്‍ തുലിക അല്‍പ്പവും അത് ഒരു വേള
അജീര്‍ണ്ണ മാവില്ലേ എന്ന് ഓര്‍ത്ത് പോയി സഖി
മിനു ..
അക്ഷരമുത്തുകള്‍ പെറുക്കിയടുക്കി ഞാന്‍
ത്സടുതിയില്‍ കാവ്യനൂലില്‍ കോര്‍ക്കവേ
കാവ്യഭംഗിയേതും അഭംഗിയായി തീര്‍ന്നുവെങ്കില്‍
സദയം ക്ഷമിച്ചു മാപ്പു നല്‍കൂ സഖേ....
ജീ ആര്‍ ..
ഹൃദയനൊമ്പരം ഞാന്‍ എഴുതിയത്
നിനക്കതു മനസ്സിലാവില്ല സത്യം, സഖി
സ്നേഹം വഴി വിട്ടു ഒഴുകിയിട്ടും
മിനു ..
ഹൃദയ നൊമ്പരമാകവേ അക്ഷരപ്പൂക്കളത്തില്‍
നിരത്തിയങ്ങനെ അലങ്കരിക്കവേ
ഉദിക്കുന്നെന്‍ മാനസത്തില്‍
ആമോദത്തിന്‍ പൌര്‍ണമി തിങ്കള്‍...
ജീ ആര്‍ ..
വാക്കുകള്‍ കൈവിട്ട
ക്രുരമേ ലോകം എത്ര
വെറുക്ക പെടുന്നല്ലോ ഹാ കഷ്ടമേ
ഞാന്‍ എത്ര മാത്രം ഇഷ്ടപ്പെടുന്നു
മിനു ..
നിന്‍ ഹൃദയഭാഷ മനസ്സിലാകത്തതിനാല്‍
സദയം ഞാനെന്‍ തൂലികയെ
പിന്‍ വിളിക്കുന്നു,,,,
ജീ ആര്‍ ..
ലൈക്കിട്ടു കൊണ്ടാണോ മുഖ പുസ്തക ദൈവങ്ങളെ
എന്റെ വ്യഥ എന്തെ കാണുന്നില്ലല്ലോ
ഉത്തരം മുട്ടുമ്പോളി കൊഞ്ഞനമെതും വേണ്ട
സഖി ഞാന്‍ നല്‍കിയത് എന്‍ മനസ്സാണ് പ്ലസ്ടിക്കു കടലാസല്ല.
മിനു ..
പ്ലാസ്സ്റ്റിക്കും കടലാസ്സും
പുല്ലാണെന്ന് തോന്നണ്ട സഖേ
വിലയേറുന്നീതനുദിനമേതിനും
വിലയേറാത്തതൊന്നു മാത്രം
സ്വാര്‍ഥതയില്ലാതൊരു മനസ്സുകള്‍ക്ക്..
ജീ ആര്‍..
അത് തന്നെ ഞാനും പറഞ്ഞതിങ്ങനെ
മനസ്സിലേക്ക് കടത്തിവിടാതെ
ഉപരിതല ചിന്തകളല്ല ഉത്തമെന്നറിക
സ്നേഹമാണ് ഞാന്‍ പകര്‍ന്നത്
ക്ഷമയാലി വരികളത്രയും
മിനു...
കവിതതന്‍ പെരുമഴക്കാലത്തിലീ
പ്രപഞ്ചം കോള്‍മയില്‍ കൊള്ളവേ
അറിയുന്നു കവിതേ,നിന്‍ സ്പന്ദനങ്ങളും ഭാവങ്ങളും....
ജി ആര്‍...
അറിയുക നിങ്ങളി കവിതതന്‍ തേജസ്സുമോജസ്സുമിങ്ങനെ
നിമിഷങ്ങലാല്‍ തിര്‍ത്തൊരു വാക്കുകള്‍ തന്‍ മായജലമത്രയും
വിരല്‍ തുമ്പിലുടെ പൈയ്യ് തൊഴിഞ്ഞിത് എന്ന്
പറയുമ്പോള്‍ കവിതതന്‍ ശക്തിയെ
പറയുവാന്‍ വയ്യാത്തനിന്‍ മനസ്സിലെ വരികളുടെ തീഷ്ണത
ഞാന്‍ അറിയുന്നു സഖി
പറയുനിന്റെ മനസ്സിലുള്ളതൊക്കെ ഈ വാതയനത്തിന്‍
പഴുതിലുടെ ഈ മുഖ പുസ്തക താളിലായി
പദ മലരൊക്കെ വാടികൊഴിയാതെ കൊരുത്തു വെക്കുകയില്ല
എങ്കില്‍ അവ ചിതറി പോകുമെന്നറിക മത് സഖി
കാണുന്നിലെ ഈ വാചകങ്ങളൊക്കെ അതോ കണ്ടിട്ടും
മറുപടി തരാതെ ഇരിക്കുകയാണോ കഷ്ടം
Comments
ഇതളുകള്‍.
"ഓര്‍മ്മകളില്‍"ദീര്‍ഘം വിട്ടുപോയിട്ടുണ്ട്.
ആശംസകളോടെ