സ്ഥലനാമങ്ങളിലുടെ


സ്ഥലനാമങ്ങളിലുടെ 




പഴമയുടെ മണം പേറും
പഴികളൊക്കെ തീര്‍ക്കും   
ദൈവത്തിന്റെ നാമവുമായി 
തലസ്ഥാനമായി തുടരുമീ പുരം തിരുവനന്തപുരം 

ഇല്ലം വേണ്ടാതാകും ഇവിടം കണ്ടവനു എന്ന പഴമൊഴിയും 
ഇല്ലായിമ്മയില്ലാതാക്കും  കയറുമണ്ടിയും കൈ കോര്‍ത്തു 
ഇമ ഇടറാത്ത അഷ്ടമുടി കായലോരത്തെ പഞ്ചാര മണലില്‍ 
ഇഷ്ടം തീര്‍ക്കാന്‍ കൊല്ലങ്ങളായി അറിയുമിടം കൊല്ലം 

പത്തു  തിട്ടകളൊത്തു  ചേര്‍ന്ന് 
പത്തിനം പലവെജ്ഞനങ്ങളുടെ 
പകുത്തു നോക്കാതെ ഒന്നിച്ചു കൂടും 
പത്മനാഭന്റെ തിട്ടയോ പത്തനംതിട്ട ?!!!

ആലോലമാടി കൈയാട്ടി വിളിക്കും കേരങ്ങളുള്ള  
ആലയുടെ മുറ്റത്തു കൂടി ഒഴുകും 
ആലം വലിക്കും പുട്ടും പപ്പടവും തിന്നുന്ന 
ആലയങ്ങള്‍ ഏറെ ഉള്ളയിടമോ ആലപ്പുഴ  

അക്ഷരങ്ങള്‍ കൈ കോര്‍ത്തു നില്‍ക്കുന്ന 
അച്ചുനിരത്തും അക്ഷയഖനിയായ  തട്ടകം 
കോട്ടമില്ലാതെ മതമാത്സര്യാതികളില്ലാതെ കഴിയും 
കോത്താഴമ ല്ലാത്തയിടമിപ്പോള്‍ കോട്ടയം 

മലകളുടെ ഇടുക്കില്‍ കര്‍ഷകരുടെ 
മനസ്സിലെന്നും പൊന്നു വിളയും 
മേടുകളും ചോലകളും 
മണ്ണും കുളങ്ങളും പുഴകളും നിറഞ്ഞതു ഇടുക്കി 

പറവുരും പലവുരും പകുത്തു കൊണ്ട് 
പുഴകള്‍ കുലം കുത്തി കടലില്‍ ചേരുമ്പോള്‍ 
പകലും രാത്രിയും ഒരുപോലെ നങ്കുരമിട്ടു 
പകര്‍ന്നു വാണിജ്യ   സമ്പത്ത് നല്‍കും, എറണാകുളം  

സാംസ്ക്കാരികതയുടെ കുലമഹിമയുമായി  
സൗന്ദ്യര്യതയുടെ കേളികൊട്ടി ഉണര്‍ത്തി 
സദാനന്ദം വഴി ഒഴുക്കും പൂരങ്ങളുടെ 
സാന്നിധ്യമറിയിക്കും  തൃശ്ശിവപേരൂര്‍ എന്ന  തൃശൂര്‍ 


പൂരങ്ങളും ഊരും നിറഞ്ഞു ,മലയും പുഴയും 
പകുത്തു ചേര്‍ത്തു കാടുകളേറെയും 
പേരുകേട്ട നെല്ലറ യായിരുന്ന 
പുരാതനമായ പാലൊഴുകും കാടായിരുന്ന  പാലക്കാട്

മതങ്ങളുടെ മനം കവരും 
മലയുടെ മുകളും താഴ്വാരങ്ങളും 
മടികുടാതെ സന്തോഷത്തോടെ വാണിരുന്നൊരു
മലയാളത്തിന്‍ മണ്ണു മലപ്പുറം 

വട  തിന്നോര്‍ത്തു  ,വള്ളിയും പുള്ളിയുമില്ലാത്ത 
വടി വൊത്ത്  കായലില്‍ നിന്നും 
വടം കെട്ടി കുത്തി പൊക്കിയ കര  വടകര 

കൂവി നേരം വെളുപ്പിക്കും 
കുക്കുടങ്ങളുടെ കൂടിനെ 
കൂട്ടി ,  കട കമ്പോളങ്ങളുടെ 
കോട് വരക്കും  കോഴിക്കോടോ 

വാടികളും ചുരങ്ങളും താണ്ടി 
വടിവൊത്ത ഭംഗി വഴി ഒരുക്കും 
വഴിത്താരകള്‍ തീര്‍ക്കും  കബനിയുടെ തീരങ്ങള്‍ 
വാസന നല്‍കും  മഞ്ഞളിന്‍ കഥപറയും വയനാടും   

മണ്ണാണ് കണ്ണാണ് മലരും മധുവും 
മാനം മുട്ടും പഴങ്കഥകള്‍  മേഞ്ഞ ഇടമിന്നു
മനം മടുപ്പിക്കും സ്പര്‍ദ്ധകളുടെ   കൂത്തരങ്ങായി 
മാലോകര്‍ ഭയക്കുന്ന കാലന്‍ തെയ്യങ്ങളുടെ കണ്ണൂര്‍ 


മലയും കടലും കൈ കോര്‍ത്തു 
മദന നൃത്തം വെക്കും കാഴ്ച  ഒരുക്കും 
മണ്ണിന്റെ മണം പകരും കോലത്തു നാടിന്റെ 
മാനം കാത്ത ചന്ദ്രഗിരി കോട്ടനില്‍ക്കുമീ  കാസര്‍ഗോഡ്

Comments

Unknown said…
രസായി
nurungukal said…
കവിയൂരെന്ന കവിയുടെ
കാവ്യഭംഗി ഏറെ ഹൃദ്യം.

ഒത്തിരി നന്മകള്‍.
ഗംഭീരം.
Anonymous said…
വളരെ നന്നായിരിക്കുന്നു സര്‍ .ആശംസകള്‍ -ഉമാ മഹേശ്വരി
ajith said…
ആഹാ, എന്റെ കോട്ടയവും...
grkaviyoor said…
അജിത്‌ ഭായി ,ഉമാ മഹേശ്വരി ,ശിവേട്ടാ ,സുമേഷ് വാസു അഭിപ്രായങ്ങള്‍ രേഖപെടുത്തിയത്തിനു നന്ദി
Biju Davis said…
>>>....തൃ'ശവി'പേരൂര്‍ എന്ന തൃശൂര്‍>>> തൃശവി എന്നത് അക്ഷരത്തെറ്റ് എന്ന്‍ സമാധാനിച്ചോട്ടെ? :)

നന്നായിരിയ്ക്കുന്നു, ജി. ആര്‍!
Shaleer Ali said…
ഞമ്മളെ കോഴിക്കോടിനെ കുറിച്ച് ഇത്രേ ഉള്ളോ ......?
ചുമ്മാ പറഞ്ഞതാണ് :) മനോഹരം ഈ കാവ്യ ശില്‍പ്പം ... കുറെ പഴം ചൊല്ലുകള്‍ കൂട്ടിയിണക്കിയ പോലെ.... ആശംസകള്‍ മാഷേ ......... :)
grkaviyoor said…
ബിജു അക്ഷര തെറ്റുകള്‍ തിരുത്തി ചുണ്ടി കാട്ടിയതില്‍ നന്ദി പിന്നെ ശവി എന്നത് തൃശൂര്‍ ഭാഷയാണല്ലോ ഹ ഹ ഹ
ഷലീര്‍ അലി അതെ നാലുവരിയില്‍ ഒതുങ്ങില്ലല്ലോ കോഴികോടിനെ കുറിച്ചയാലും മറ്റുള്ള സ്ഥലങ്ങളെ കുറിച്ച് എഴുതിയാലും ,അഭിപ്രായത്തിന് നന്ദി
പത്മനാഭന്റെ തിട്ടയോ പത്തനംതിട്ട ?!!!
എന്റെ ജില്ലയെ അവതരിപ്പിച്ചതും കൊള്ളാം,
ജില്ലകളെല്ലാ രസമായവതരിപ്പിച്ചു
പക്ഷെ എന്നെ അധികം ചിന്തിപ്പിച്ച ഒന്നത്രേ
കണ്ണൂരിനെപ്പറ്റിപ്പറഞ്ഞത്‌ !!!
മണ്ണാണ് കണ്ണാണ് മലരും മധുവും
മാനം മുട്ടും പഴങ്കഥകള്‍ മേഞ്ഞ ഇടമിന്നു
മനം മടുപ്പിക്കും സ്പര്‍ദ്ധകളുടെ കൂത്തരങ്ങായി
മാലോകര്‍ ഭയക്കുന്ന കാലന്‍ തെയ്യങ്ങളുടെ കണ്ണൂര്‍
അല്ലെങ്കിലും
കരളലിയിക്കും കഥകളല്ലേ
കണ്ണൂരിനിന്നു പറയാനുള്ളെന്തു
കഷ്ടം!!!
radha said…
This comment has been removed by the author.
yadhunandana said…
സര്‍, സാറിന്‍റെ ഗജേന്ദ്ര വിലാപം എന്ന കവിത വായനശാലയുടെ കവിതാസമാഹരത്തിലേക്ക് ഉസ്മാന്‍ ജി യുടെ നിര്‍ദേശ പ്രകാരം എടുത്തിട്ടുണ്ട് .അറിഞ്ഞിരിക്കുമല്ലോ ?-ഉമാ മഹേശ്വരി
Cv Thankappan said…
ഹൃദ്യവും,രസകരവുമായി സ്ഥലനാമ
വര്‍ണ്ണനകള്‍.
ആശംസകളോടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “