അറിവിന് കലവറ
അറിവിന് കലവറ
കണ്ണുകളെ കഴുകീടുക കണ്ണ് നീരാലെ
കണ്ടറിയുക ദുഃഖത്തിന് വഴിത്താരകളെ
എന്തിനെയും നേരിടാന്‍ സുസജ്ജമാകുക
മനസ്സില്‍ വിരിയിച്ചു ചുണ്ടില്‍ വിടര്‍ത്തുക
പുഞ്ചിരി പൂക്കളൊക്കെ അണയട്ടെ
എപ്പോഴും സന്തോഷത്തിന് ഭ്രമരങ്ങള്‍
മുള്ളുകളൊക്കെ വന്നീടുമി പച്ചില പടര്‍പ്പാര്‍ന്ന
ജീവിത താരകളിലോക്കെ
കാറ്റ് കൊണ്ട് വരും ഗന്ധങ്ങളൊക്കെയും
കടല്‍ തീരത്ത് കൊണ്ടുവരുന്ന തിരമാലകളെയും
സൂര്യന് നല്കിയകളും പ്രഭാപൂരത്തെയും
നിലാവ് വിരിയിക്കും കുളിരിനെയും
അറിഞ്ഞു മുന്നേറുക അറിവിന് കാലവറയാം
പ്രകൃതിയെന്ന പുസ്തകത്തിലുടെ
Comments
ആശംസകള്‍
ഇന്നിന്റെ വേവുകളേ ആവാഹിക്കാന്‍
മനസ്സിനേ പ്രാപ്തപെടുത്തുക ..
മുന്നിലേക്കുള്ള പാതകളില്‍ , ഈ കലിയുഗത്തില്‍
എന്തും കാണുവാനുള്ള , സഹനത്തിനുള്ള
കരുത്ത് നമ്മുക്കുണ്ടാവുക തന്നെ വേണം ..
അതു സ്വായത്തമാക്കുവാന്‍ മുന്നിലേക്ക്
പ്രകൃതി കൊണ്ടു തരുന്ന കുളിര്‍മയിലൂടെ .. നമ്മുക്കാവട്ടെ !
പ്രതീഷകള്‍ക്ക് പുല് നാമ്പ് നല്കുന്നവരികള് ..