കുറും കവിതകള്‍ -9 (ഓഫീസ്)
കുറും കവിതകള്‍ -9 (ഓഫീസ്)
ആയുധം
വാക്കേറ്റം മൂത്തപ്പോള്‍
പപ്പേര്‍ വെയിറ്റ് ,സ്റ്റാപ്പ്ലെര്‍
പഞ്ചിംഗ് മെഷീന്‍ ,ഫയലുകള്‍
കീ ബോര്‍ഡ് മൗസ്സ് ,കസേര എന്നിവ
ആയുധങ്ങളായി ചുറ്റും ചിതറി
കോപ്പി റൂമില്‍ ,സീറോക്സ് മഷീനില്‍
അടിവസ്ത്രവും ,കണ്‌ഠകൗപീനവും നിലത്തും
പിന്നെ ബാക്കി പറയണോ പാര്‍ട്ടി വിശേഷം .
മീറ്റിംഗ്
അത്യാവശ്യമായ മീറ്റിംഗ്
രണ്ടാം ക്ലാസ്സിലുള്ള യാത്ര
ചുളിങ്ങി കൂടിയ ഷര്‍ട്ട്
കഴിവ്
യാഥാസ്ഥിതികനായ മേധാവി
സൂത്രത്തില്‍ ഒതുക്കി തിര്‍ത്തു
ടാക്സ് സംബന്ധമായ വിഷയങ്ങള്‍
എന്തൊരു ദീക്ഷണാശാലി
ചെലവ് ചുരുക്കല്‍
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നവീകരണം
ഉയര്‍ന്ന സാങ്കേതി വിദ്യക്കു ചിലവിട്ട
എന്നിട്ടും കാര്യങ്ങള്‍ ഒച്ച് ഇഴയുമ്പോലെ
ചിട്ടപ്പെടുത്തലുകള്‍
ഓഫീസിലെ പ്യൂണ്‍
മേശ അടുക്കി വൃത്തിയാക്കി
അവസാനം അത്യാവശ്യ
കടലാസുകള്‍ കാണാതായി
ഇപ്പോള്‍ മനസ്സിലായി ഇല്ലേ
അത്രക്ക് ഭംഗിയായി
സൂക്ഷിച്ച മേശയായിരുന്നു
പുരോഗതി
രാവിലെ മുതുല്‍ തുടങ്ങിയ മീറ്റിംഗ്
ചായയും ആഹാരവും കഴിച്ചു പിരിഞ്ഞു
കാരങ്ങള്‍ക്ക് പുരോഗതി പഴയതു പോലെ
കാരങ്ങള്‍ക്ക് പുരോഗതി പഴയതു പോലെ
വഞ്ചി തിരുനക്കരെ തന്നെ
Comments
ഉയര്‍ന്ന സാങ്കേതികവിദ്യക്ക് ചിലവിട്ടു
എന്നിട്ടും കാര്യങ്ങള്‍ ഒച്ച് ഇഴയുമ്പോലെ
ഓഫീസുകള്‍ നടക്കുന്നത് ഏതാണ്ട് ഇതു പോലെ ഓക്കേ തന്നെ അല്ലെ കവിയൂര്‍ ജി ആശംസകള്‍
ആശംസകള്‍
ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകള്‍
പറ്റിയിട്ടുണ്ട് ജീ.ആര്‍.കവിയൂര്‍ സാര്‍.
ശ്രദ്ധിക്കുമല്ലോ!
ആശംസകള്‍
കൊള്ളാം!!!!