പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -8
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -8
36 ഭാഗ്യത്താല്‍ ആരുടേതാണോ നീ
അവനു ജീവിതത്തില്‍ പിന്നെ എന്തു വേണ്ടു
മിടുപ്പുകളില്‍ നീയുണ്ടെങ്കില്‍
അവനു ലോകത്തില്‍ പിന്നെ എന്ത് വേണ്ടു
ഞാന്‍ ജീവിച്ചിക്കുന്നു നിനക്കായ് പിന്നെ
എന്തിനു ശ്വാസനിശ്വാസങ്ങള്‍ വേറെയായി
37 ഒരു വേല ഹൃദത്തിന്‍ മിടുപ്പുകളാല്‍
നിന്നോടു പറയുന്നുള്ളത് നീയറിഞ്ഞിരുന്നുയെങ്കില്‍
ഈശ്വരനോട് ഒന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ
നീ എന്തു ആവിശ്യപ്പെടുന്നുവോ
അതൊക്കെ നിറവെറട്ടെ എന്‍ പ്രണയമേ !!
38 നിന്റെ സ്നേഹത്തിന്‍ ഗന്ധമെനിക്ക് ഗ്രഹിക്കുവാനാകുന്നു
നിന്റെ ഓരോ മൊഴികളുമെന്നെ ഉന്മാദനാക്കുന്നു
ശ്വാസനിശ്വാസങ്ങല്‍ക്കായി ഏറെ നേരവേണമല്ലോ
ഓര്‍മ്മകലെന്നെ വീണ്ടും ജീവിതത്തിലേക്ക്
കൈ പിടിച്ചു ഉയര്‍ത്തുന്നുവല്ലോ പ്രണയമേ !!
39 എറിയരുതെ കല്ലുകളാല്‍ വെള്ളത്തെ
അത് മറ്റുള്ളവര്‍ക്കും കുടിക്കുവാനുള്ളതാണ്
ജീവിക്കുന്നു വെങ്കില്‍ ചിരിച്ചു കൊണ്ട് കഴിയു
നിന്നെ കണ്ടു കൊണ്ട് മറ്റുള്ളവരും ജീവിക്കട്ടെ പ്രണയമേ !!
40 നിന്നെ കുറിച്ച് എത്ര എഴുതിയാലും തീരില്ല
എഴുതിയാല്‍ മായിക്കുന്ന കടല്‍ തീരങ്ങളിലെ തിരകളും
മരുഭൂമിയിലെ കാറ്റും ഉള്ളപ്പോള്‍
എന്റെ മനസ്സില്‍ മാത്രം കുറിച്ചിടുന്നു
എങ്കിലും നീ അറിയുന്നുവോ എന്ന്
എനിക്കറിയില്ലല്ലോ പ്രണയമേ
തുടരും ......
Comments
അത് മറ്റുള്ളവര്‍ക്കും കുടിക്കുവാനുല്ലതാണ്
ജീവിക്കുന്നു വെങ്കില്‍ ചിരിച്ചു കൊണ്ട് കഴിയു
നിന്നെ കണ്ടു കൊണ്ട് മറ്റുള്ളവരും ജീവിക്കട്ടെ പ്രണയമേ !!
nalla varikal.
ആശംസകള്‍