പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -7



പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -7
31 മുഖത്തു  ചിരി പടരുമ്പോള്‍ 
കണ്ണുകള്‍ സന്തോഷത്താല്‍ നിറയുമ്പോള്‍ 
എപ്പോള്‍ നീ എന്നെ സ്വന്തമെന്നു പറയുന്നുവോ 
ഞാന്‍ സന്തോഷത്താല്‍ നെഞ്ചു വിരിച്ചു ലോകത്തിനു 
നേരെ നിന്നു പറയും അറിഞ്ഞുവോ ഞാന്‍ പ്രണയത്തിലാണെന്ന് .

32 നിന്നെ കുറിച്ചു ഉള്ള ഓര്‍മ്മകളൊക്കെ 
നിറഞ്ഞു നിലക്കുമെങ്കില്‍ ,വെയിലില്‍ 
തണലില്‍ ,കാറ്റിന്റെ തലോടലുകളില്‍ 
നിന്റെ രൂപം ഞാന്‍ അറിയുന്നു പ്രണയമേ!! 

33 നക്ഷത്രങ്ങളാകാശത്തില്‍  തിളങ്ങുമ്പോള്‍ 
മഴക്കാറുകള്‍ അകലെയാണെങ്കിലും 
പെയ്യാറുണ്ട് ഓര്‍മ്മകളെന്നോണം 
ഞാനും അറിയുന്നില്ല നീയകലെ എന്ന് കരുതുന്നു 
എന്നാല്‍ നീയെന്റെ ഹൃദയത്തില്‍ ഉണ്ടെന്നു അറിയാതെ പ്രണയമേ ?!!

34 എല്ലാത്തിലും ഉയരമാര്‍ന്നതാണ്  ആകാശം 
ആഴമെറെയുള്ള കടലാണെങ്കിലും ,എന്നാല്‍   
എല്ലാമെനിക്ക് ഇഷ്ടമാണെങ്കിലും 
നിന്നോടല്ലാതെ മറ്റാരോടുമിത്ര സ്നേഹമില്ല പ്രണയമേ ?!!

35 ഇന്നാണ് ആ ഈശ്വരന്റെ കുസൃതി അറിയുന്നത് 
ഈ ഭൂമിയില്‍ നിന്റെ സാമീപ്യമറിയുന്നത്   
നിന്നെ സൃഷ്ടിച്ചത് മായായലല്ലോ
നീ എനിക്കായി തന്നെ അല്ലെ ജന്മം കൊണ്ടതും പ്രണയമേ ?!!!

Comments

Joselet Joseph said…
പറഞ്ഞു തീരാത്ത പ്രണയം!!!
Cv Thankappan said…
അന്തമില്ലാത്ത പ്രണയഗീതങ്ങള്‍.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “