പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -6


പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -6


26 .കണ്ണുകളില്‍ ആശ നിറക്കുന്നതും 
എല്ലാവരുടെയും ഉറക്കം കെടുത്തുന്നതും 
ഇനിമേല്‍ എപ്പോഴൊക്കെ നിന്റെ 
കണ്‍ പീലികള്‍ അടഞ്ഞു തുറക്കുന്നു വോ 
അപ്പോഴൊക്കെ നിന്നെ ഞാന്‍ 
ഓര്‍ത്തുകൊണ്ടിരിക്കും   പ്രണയമേ!!

27 എല്ലാവരും പറഞ്ഞു പ്രണയം വേദനയാണെന്ന് 
എന്നാല്‍ ഞാന്‍ പറയുന്നു ഈ വേദന ഏറ്റുയെടുക്കുന്നുയെന്നു 
എല്ലാവരും ഉറക്കെ   പറഞ്ഞു വേദനയാല്‍ ജീവിതം ദുസ്സകമാണെന്ന്  
വീണ്ടും ഞാന്‍ പറയുന്നു ഈ വേദനയോടൊപ്പം മരിക്കാന്‍  ഒരുക്കമാണ് പ്രണയമേ  

28 ഒരു വേള നീ ഒരു കത്ത് അയച്ചിരുന്നെങ്കില്‍ 
എന്നിലെ കുറവുകളൊക്കെ അറിഞ്ഞിരുന്നുവെങ്കില്‍ 
മിടിക്കുമി ഹൃദയത്താല്‍ ഞാന്‍ നിന്നെ എന്തിനു വെറുക്കുമായിരുന്നു
ആരെങ്കിലും ഒന്ന് പറഞ്ഞുയെങ്കില്‍ ഈ വെറുപ്പിനു കാരണമെന്തെന്നു 

29 രാതിയായിരുന്നു വെങ്കില്‍ ചന്ദ്രന്‍ 
പാലൊളി വിതറി ആശംസകളറിയിക്കുമായിരുന്നു
സ്വപ്നങ്ങളില്‍ നിനക്ക് ആ മുഖം കാണാമായിരുന്നു 
ഇത് പ്രണയമാണ് ഒന്ന് ആലോചിച്ചു മുന്നേറുക 
ഒരു തുള്ളി കണ്ണുനീര്‍ മുത്തുക്കള്‍ പൊഴിഞ്ഞാലും 
ശബ്‌ദം കേള്‍ക്കാതെ ഇരിക്കട്ടെ, പ്രണയമേ !!

30 പ്രണയിക്കുന്നവര്‍ കണ്ണുകളുടെ കഥകളറിയുന്നു
സ്വപ്നങ്ങളില്‍  തമ്മില്‍ കണ്ടു മുട്ടി ഹൃദയം പങ്കുവെക്കുന്നു 
ആകാശവും കരയുന്നു പ്രണയത്തിന്‍ സുഖദുഖങ്ങളാല്‍    
എന്നാല്‍ ലോകമതിനെ മഴയായി കരുതുന്നു .

തുടരും .............

Comments

Unknown said…
ഒരു കാവ്യം തന്നെയാണല്ലേ... നല്ല വരികൾ... പോരട്ടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “