പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -5

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -5

21  നിനക്കായി ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ 
ഗസലുകള്‍ പാടുവാനും എഴുതുവാനുമാകുമായിരുന്നോ 
നിന്റെ മുഖത്തെ  കമലത്തോടെ ഇങ്ങിനെ ഉപമിക്കുമായിരുന്നോ 
ഇതല്ലേ പ്രണയത്തിന്‍ ശക്തി അല്ലെങ്കില്‍ ആരു 
വെള്ളാരംക്കല്ലുകളെ താജുമഹല്‍ എന്ന് ആരു വിളിക്കുമായിരുന്നു 

22  സൃഷ്ടികര്‍ത്താവേ !
ഈ മന
സ്സ്ന്ന മരീചിക തീര്‍ത്തില്ലായിരുന്നുയെങ്കില്‍
ഓര്‍മ്മകളും കാത്തിരുപ്പും ശേഷിക്കുമായിരുന്നോ 
പ്രണയമേ!!  നീ തന്നോരീ ഹൃദയം 

കണ്ണാടി ചില്ലാല്‍ തീര്‍ത്തതല്ലയോ 

23  കാത്തിരുന്നു ഞാന്‍ നിനക്കായ്
ഘടികാരത്തില്‍ നീളും നിമിഷങ്ങള്‍
ആഴ്ചകളങ്ങനെ  വര്‍ഷങ്ങള്‍
പിന്നെയതല്ലയോ മെല്ലവേ 
പ്രണയതുടിപ്പായ് മാറിയത്....

24 പ്രണയമേ, നിന്‍ ഹൃദയവേദിയില്‍
നിന്നുമെന്നെ മറക്കുന്നുവെങ്കില്‍ 
ഓര്‍ക്കുക  ,
ഇനിയും ഓര്‍മ്മയില്‍ ഞാനുദിച്ചെന്നാല്‍ 
കണ്ണീര്‍ പൊഴിക്കാതെയേകുക

ഒരു പുഞ്ചിരി നീ എനിക്കായ്.. 

25  പ്രണയമേ !!
തേടും മിഴികളുടെ ദാഹമാണ് നീ 
മിടിക്കും ഹൃദന്തത്തിന്‍ നാദമാണു നീ 
പൊലിയും ജീവിതത്തിന്‍ വേദനയാണു നീ 
പിന്നെങ്ങനെ ചൊല്ലാതിരിക്കും ഞാന്‍
എനിക്കെല്ലാമെല്ലാം  എന്നുമെന്നും
നീയാണ്  നീയാണെന്ന് ....

തുടരും ...................

Comments

കവിയൂര്‍ജി,
പ്രണയ നൈരാശ്യമോ അതോ വിരഹ വേദനയോ??.....കവിത വളരെ നന്നായിട്ടുണ്ട് ...
grkaviyoor said…
എങ്ങനെയും കരുതുക എല്ലാ വഴിക്കും വഴി തുറന്നിട്ടിരിക്കുന്നു ആഹിപ്രയത്തിനു നന്ദി രജനി
ആഹാ അവസാന വരികള്‍ പുണ്യാളനു കൂടുതലിഷ്ടമായി
പ്രണയ മയം

ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “