പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 20
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 20
97 ചുണ്ടുകള്‍ മൗനം പൂണ്ടപ്പോള്‍
കണ്ണുകള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയല്ലോ
ഇങ്ങിനെയല്ലേ എന്നിലേക്ക് നീ കൂടുകുട്ടുന്നതും
നിന് ഓര്‍മ്മകളില്‍ മുഴുകിയിരിക്കുമ്പോള്‍
അറിയില്ല എപ്പോഴാണ് പകല്‍ രാത്രിയാകുന്നത്
രാത്രി പകലായി മാറുന്നതും പ്രണയമേ
98 കണ്ണുകള്‍ക്കുള്ളില്‍ നിറയുന്നവരെ ഓര്‍ക്കാറില്ല
ഹൃദയത്തില്‍ ഇടം തേടിവരുമായി മിണ്ടാറില്ല
എന്റെ മനസ്സിലും ശരീരത്തിലും നീ മാത്രം നിറയുന്നുവല്ലോ
പിന്നെ എന്തിനു നീ വന്നില്ല എന്ന്
പരാതി പറയുന്നതെങ്ങിനെ പ്രണയമേ ?!!
99 കണ്ണുകളുടെ ആഴമളക്കാനാവില്ലല്ലോ
ഉണ്ടായിരിക്കാമറിവു എന്നാലറിയില്ലല്ലോ
എന്റെ ഹൃദയത്തിന് ഭാഷ ഞാനെങ്ങിനെ പറയും
നീയില്ലാതെ ജീവിതമില്ലായെന് പ്രണയമേ
100 നിന്റെ ഓര്‍മ്മകളാല്‍ നിറഞ്ഞു എന്‍
ഹൃദയചഷകത്തിലായ് എന്നാലും
ലഹരിയായ് നുരഞ്ഞു പതയുന്നു
നീ കിനാവിലും നിനവിലുമായ് പ്രണയമേ
101 ഈ നൂറ്റിയൊന്നു ഇതളുകളുള്ള
പുഷ്പത്തിന് കൊഴിയാത്ത
വാടാത്ത ഇതളുകളല്ലോ നീ പ്രണയമേ
Comments
ഇത് ശരിക്കും ഒരു സംഭവം തന്നെ.
കവിയൂര്‍ സാറിന്റെ മുമ്പുള്ള എല്ലാ രചനകളെയും കടത്തി വെട്ടും ഇത്.
നൂറു നൂറ് അഭിനന്ദനങ്ങള്‍ ...
സുരേഷ് അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി
ആസ്വദിക്കാന്‍ കഴിഞ്ഞു.
ഈ സുഗന്ധം എങ്ങും പരക്കട്ടെ
എന്ന് ഞാന്‍ ആശംസിക്കുന്നു.
ജീ.ആര്.സാറിന് അഭിനന്ദനങ്ങള്‍.