പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 18

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 18

 

87 പൂമൊട്ടു വിടരും പോലെ
പുഞ്ചിരി മായാത്ത സൂനമായി
പിറന്നതല്ലേയെനിക്കായ്
ജീവിതവനികളില്‍ ,പ്രണയമേ 


88 വര്ഷമായ് നിന്‍ കണ്ണീരും
വസന്തമായ് നിന്‍ ചിരിയും
ശിശിരമായ് നിന്‍ സാമീപ്യം
ഹേമന്തമായ് നിന്‍ നിഴലും
എനിക്കായ് മാറിയല്ലോ, പ്രണയമേ 

89 മാനം പെയ്യും പോല്‍ ആഹളാദവും
ഇലപൊഴിയും പോല്‍ ദുഃഖവും
മഞ്ഞു നിറയും പോല്‍ നിദ്രയും
ഉഷ്ണം പോല്‍ സ്വേദകണവും
നീയേകിയല്ലോ പ്രണയമേ 

90 നിന്‍ ഗാനം കുയില്‍ പോല്‍
നിന്‍ നടനം മയില്‍ പോല്‍
നിന്‍ മൊഴി മൈന പോല്‍
നിന്‍ പരിഭവം കാകന്‍ പോല്‍
അറിയുന്നു ഞാന്‍ പ്രണയമേ 

91 ദുനിയാവ് ഉറക്കമെന്നതു   
എന്തിനെയാണോ പറയുന്നത് 
എന്ന്  അറിയുകയില്ലല്ലോ 
കണ്ണുകളൊക്കെ ഞാനും അടക്കാറുള്ള -
താണെങ്കിലും  അത് കിനാവില്‍ 
നിന്നെ കാണാമെന്നു കരുതിയാല്ലോ പ്രണയമേ 

Comments

Najeemudeen K.P said…
കവിയൂര്‍ സര്‍,
വളരെ നന്നാകുന്നുണ്ട് ഈ പംക്തി. അവിടവിടെ ചില അക്ഷരതെറ്റുകള്‍ കാണുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ.
grkaviyoor said…
നന്ദി ഇനിമേല്‍ ശ്രദ്ധിക്കാം നജീമേ
V Natarajan said…
orikkalum nilakkatha oru nadeepravaaham poleyanu kaviyoorinte manassu ennu enikku eppozhum thonniyittudu.athil kavitha maathrameyullu. samsaarikkumbol, chirikkumbol, paribhavikkumbol, deshyappedumbol ppolum GR athil kavitha cherkkunnu.
varanda oosharabhoomiyiloodeyaanu thante yathrayennarinjittum GR athilokkyupari kavithaye snehichu snehichukondeyirikkunnu.
ithu orapoorva kazcha.
Cv Thankappan said…
നന്നായിരിക്കുന്നു കവിത
ആശംസകളോടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “