പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 16
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ 16
77 ഒരിക്കലും നഷ്ടമാക്കാത്ത
ഏകാന്തതയുടെ ഓര്‍മ്മകളില്‍
മുങ്ങി നടക്കാനാഗ്രഹമില്ലെങ്കിലും
പൂനിലാവലയില്‍ മറക്കാനാകുമോ
ഉറങ്ങാനാവാതെയകന്ന രാവുകളൊക്കെ ,പ്രണയമേ
78 എല്ലാ സന്ധ്യകളിലും നിനക്കായി
തിരിതെളിച്ചു ചിരാഗങ്ങലുമായി
കാറ്റിനോട് പന്തയം കെട്ടി
എവിടെയായിരുന്നാലും എനിക്കായി
ഉടുവഴികളും താണ്ടി വരികില്ലേ
പൂവു വിരിച്ചു പരവതാനി തീര്‍ത്ത് കാവല്‍
നില്‍ക്കുന്നു ഞാന്‍ ,നീ വരികയില്ലേ പ്രണയമേ
79 എന്റെ പേനാതുമ്പുകളിലുടെ
എത്രയോ തവണ പിണക്കങ്ങളും
ഇണക്കങ്ങളും പങ്കുവച്ചില്ലേ ഇനിയെന്നാണ്
നാം തമ്മിലൊന്നു അറിയുക
കാലങ്ങള്‍ പിന്നിട്ടു നമ്മളെ ശബ്ദത്തിലുടെ
അടുപ്പിച്ചു പിന്നെ ഇപ്പോള്‍ തമ്മില്‍ നിഴലെന്നോണം
കണ്ടു കണ്ണാടി ചില്ലിലുടെയെന്നപോല്‍
എന്നാല്‍ ഇനി എന്നാണു ഒന്ന് നേരില്‍ കാണുക
അതിനു ഇനി എന്താണു തടസ്സമിത്ര ,പറയു പ്രണയമേ ?!!
80 ഒരു മിടിക്കുന്ന ഹൃദയവും
ചിരിക്കുന്ന മുഖവും
വിടരുന്ന മിഴികളും
സ്വപ്നത്തില്‍ വന്നു
ഒപ്പമെന്നെയും വിഴുങ്ങി
കടന്നകന്നതും ,നീയോ പ്രണയമേ ?!!
81 നിന്നെ സ്വന്തമാക്കുക എന്ന വിചാരമേ ഉണ്ടായിരുന്നു
അല്ലാതെ ഒരു ദുരാഗ്രഹങ്ങളും മനസ്സിലില്ലായിരുന്നു
പരാതി ഒന്ന് മാത്രമേ ഉള്ളു ഉടയതമ്പുരാനോട്
എന്തിനു സൗന്ദര്യമിത്രയും നല്‍കിയനുഗ്രഹിച്ചു
നിനക്ക് മാത്രമായി പ്രണയമേ ?!!!
Comments