കുറും കവിതകള്‍ - 13
ഞാനാരു കൂവേ
കാളക്കാലിനു പിന്നാലെ
ആരക്കാലുള്ള ചക്രം തിരിപ്പാന്‍
ഞാനെന്ന ഭാവത്തോടെ
തത്രപെടുന്നവനു മുന്നാലെ ഇതെല്ലാം
കാണുന്നവനായി തൃകാലജ്ഞാനിയുണ് ടല്ലോ
മതിയാക്കാറായില്ലേ
കണ്ണൂരോ കണ്ണുനീരോ
കണ്ണുകാണാതായല്ലോ
മണ്ണാറടിമതിയല്ലോ
മണമേറെ മണക്കുന്നു ചോരയുടെ, ഒപ്പം
പണിയെടുക്കുന്നു മൗനമാടിയ കൊ ടുവാളുകള്
പണത്തിന് ധാടിപ്പുകള്‍ മരുവുന്നു
മറയില്ലാതെ മണികള്‍ കിലുങ്ങുന്നു
മതിയാവാറായില്ലേ ?!!, ലജ്ജയില്ലേ ?
ആധിയും പത്യവും
നൂറായാല്ലെന്തേ
നൂറെടുത്താലും
നിയന്ത്രണമില്ലാതെ വിലയെറ്റിയാലും
നിവരില്ല പൊതുജനമല്ലേ ,ജനാ -ആധി -പത്യമല്ലേ
പ്രതി- കരിക്കുന്നു
കവിയാണ് പോലും
കരകവിയില്ല കരെറാന്‍
കച്ചി തുരുമ്പുകിട്ടിയാല്‍
കണ്ണടച്ചു മൗനിയായി മുനിയാകും
ഒരുമ
ബന്ധു വായാലും ശത്രുവായാലും
ബന്തായാലും ഹര്‍ത്താലായാലും
ഇവര്‍ ഒന്നാകുന്നു ഒരു വരിയായി
ഇഴയുന്നതിനു മുന്‍പായി പത്തി
മടക്കി മാലോകരെ എന്തൊരു ഒരുമ
Comments
മറയില്ലാതെ മണികള്‍ കിലുങ്ങുന്നുവോ ? അമറുന്നു എന്ന് തിരുത്തണം
മറയില്ലാതെ മണികള്‍ കിലുങ്ങുന്നു
മതിയാവാറായില്ലേ ?!!, ലജ്ജയില്ലേ ?
ഓരോ വരിയിലും
ഓരോ കവിതയിലും
നെറികെട്ട വര്‍ത്തമാന സത്യത്തിന് മുന്നില്‍ നീറുന്ന മനസ്സിന് വ്യഥ കാണുന്നു ...........