കുറും കവിതകള്‍ 11
കുറും കവിതകള്‍ 11
ചുബനം
മനസ്സിന്റെ
ചൂരഴിയും
കമ്പനം
ചുബനം
സമ്മതം
മനസ്സിന്റെ ഉള്ളില്‍ സന്തോഷത്താല്‍
സുഗന്ധമാര്‍ന്ന പുഷ്പങ്ങളുടെ കൈമാറ്റം
പ്രണയം
പ്രാണനോടോപ്പം
വൃണിത വികാരങ്ങളുടെ
സമ്മോഹന ലയനം
വെറുപ്പ്
വേറിട്ട് കണ്ടു
വെവലാതിയാല്‍
മനസ്സു മടിപ്പിക്കും ഇംഗിതം
ലജ്ജ
വഴിമാറി നടക്കും മനസ്സിനെ
ഇക്കിളി പെടുത്തും വികാരം
ചിരി
വിടരുന്ന മനസ്സിന്‍
സന്തോഷ പ്രകടനം
കരച്ചില്‍
നൊവേറ്റ മനസ്സിന്റെ
കണ്ണിലുടെ ഒഴുകും ഉപ്പുമഴ
Comments
ചുംബനമല്ലേ.....ശരി