കുറും കവിതകള്‍ 10


കുറും കവിതകള്‍ 10 

ഒരു പുഴ ഉണ്ടായിരുന്നതു മരിച്ചു 
ആറ്റിന്‍നടുവില്‍ വിട്ടൊഴിഞ്ഞു 
മണലും കല്ലുമായി ഓര്‍മ്മകള്‍ 
*****************************
നീര്‍കുമിളകളെ  പോലെ അല്ലോ ജീവിതം 
നീയും പോയി കഴിഞ്ഞാല്‍ പിന്നെ എന്ത് ജീവിതം 
*******************************************************
നഷ്ടപ്പെട്ടു സ്വയമി പ്രപഞ്ചത്തില്‍ 
നക്ഷത്രങ്ങളെ എണ്ണി തീര്‍ക്കാതെ   

********************************** 
ഒരു വശ്യമായ നാവ്
ഹൃദയത്തെ കീഴടക്കി 
പഴയ ഓട്ടു മണികള്‍ കണ്ടപ്പോള്‍ 
ഓര്‍മ്മകളിലെ സ്കൂള്‍ കാലം ഉണര്‍ന്നു 

***************************************

ഹൃദയം സ്പന്ദിച്ചു 
ചിലപ്പോള്‍ ചോരക്കായി 
മറ്റു ചിലപ്പോള്‍ സ്നേഹത്തിനായി 
എന്നാല്‍ ഇപ്പോള്‍ ഒഴുകുന്നു കണ്ണുനീര്‍ 
************************************

മരണം സുനിച്ചിതമാക്കുന്നു ജനനം 
ജനനം തീര്‍ച്ചപ്പെടുത്തുന്നില്ലേ  മരണത്തെ 
പ്രഭാതത്തില്‍ ഉണര്‍ന്നാല്‍ ജന്മദിനം 
ഉണര്‍ന്നില്ല എങ്കില്‍ മരണ ദിനം  

Comments

ഹൃദയം സ്പന്ദിച്ചു
ചിലപ്പോള്‍ ചോരക്കായി
മറ്റു ചിലപ്പോള്‍ സ്നേഹത്തിനായി
എന്നാല്‍ ഇപ്പോള്‍ ഒഴുകുന്നു കണ്ണുനീര്‍


ഈ വരികള്‍ എനികിഷ്ടമായി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “