Posts

Showing posts from March, 2012

മദ്യപന്റെ പരാതി

Image
മദ്യപന്റെ പരാതി വഴി നിശ്ചയമില്ല എന്നിരുന്നാലും നടത്തം തുടര്‍ന്നുകൊണ്ടേ ഇരുന്നു മധു ചഷകം ഒഴിഞ്ഞെങ്കിലും പിന്നെയും കുടിച്ചു കൊണ്ടേ ഇരുന്നു അറിഞ്ഞിട്ടും ,ഈ പ്രണയം എന്റെ ഭാഗ്യത്തില്‍ വിധിച്ചിട്ടില്ലയെന്നു ഒരു കിനാവിന്റെ വഴിത്താരയിലുടെ ജീവിതത്തേ നയിച്ചു കൊണ്ടേയിരുന്നു ഇന്ന് എന്നെ ആരും ശല്യം ചെയ്യരുതേ കുടിച്ചത് വളരെ നാളത്തേക്ക് ശേഷമാണേ അതിനാല്‍ എന്നോടല്‍പ്പവും വിദ്വേഷവും വേണ്ടേ കുടിക്കുന്നത് കൊണ്ട് ആരെങ്കിലും ചീത്ത ആകുന്നുവോ എങ്കില്‍ ഇപ്പോഴേ അത് നിര്‍ത്തിയെനേം ,അങ്ങിനെ ഇരുന്നാല്‍ ഇന്ന് എത്രയോ കുപ്പികള്‍ ഉടചിട്ടുണ്ടാവും കുടിക്കും തോറും ഇറങ്ങി പോകുന്നു ലഹരിയുടെ രസം എന്നാലും അവളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു ആ സൗന്ദര്യമാര്‍ന്നവളെ എങ്ങിനെ മറക്കാനാകും അവസരങ്ങളിലും അനവസരങ്ങളിലും അവള്‍ വന്നിടുന്നു വഴികളില്‍ ആരെ ഒക്കെ കൂട്ടാതെ ഒറ്റക്ക് മുന്നേറുമ്പോഴും എന്നാലുംഎന്തേ കണ്ണുകള്‍ അവിടെക്കുതന്നെ പോയിചേരുന്നു കഷ്ടം , ഈ വിഷമസ്ഥിതി ആരും ഉള്‍കൊള്ളുന്നില്ലല്ലോ ഈ ഓര്‍മ്മകളെന്റെ രാത്രികളെ പെട്ടന്നു പകലാകുന്നുവല്ലോ എങ്ങിനെ കഴിച്ചു കൂട്ടുമി പകലിന്റെ വെട്ടത്തില്‍ അവളില്ലാ...

കവിതേ മലയാള കവിതേ... ഗാനം

Image
കവിതേ മലയാള കവിതേ... ഗാനം കവിതേ മലയാള കവിതേ കണ്ണടച്ച് ഉറങ്ങുമ്പോള്‍ കാതില്‍ വന്നു മൂളി കനവിലെ കാഴചയെല്ലാം കാട്ടിത്തരുന്നു നിനവിലായ് കവിതേ മലയാള കവിതേ കനിവേറും പദവല്ലരികള്‍ കറന്നു നല്‍കും പൂവാലി നിന്‍ കാവ്യ വിരുന്നുണ്ട്‌ കന്മഷം മകറ്റു വോളെ കവിതേ മലയാള കവിതേ ....... കളിച്ചുവളര്‍ന്നു പൊലിഞ്ഞു നിന്‍ മടി തട്ടില്‍ കുഞ്ചനും തുഞ്ചനും ആശാനും ഉള്ളുരും വള്ളത്തോളും കാവ്യ വഞ്ചി തുഴഞ്ഞിതു പിന്നെ കാവ്യ കോകിലങ്ങളായിരം കാത്തുകൊള്ളുന്നു നിന്നെ കവിതേ മലയാള കവിതേ........... മണ്മറഞ്ഞു പോകാതെ മാറ്റൊലി കൊള്ളുന്നു മണിപ്രവാളത്തിന്‍ ലഹരിയാല്‍ മാമക മോഹമെല്ലാം നിനക്കായ്‌ കവിതേ മലയാള കവിതേ..................... http://www.malhits.com/ malayalam/ index.php?action=album&id=7 ഈ ലിങ്കില്‍ പോയാല്‍ കവിത കേള്‍ക്കാം എന്‍റെ കുട്ടുകാരന്‍ സതിഷ് ചിറ്റാര്‍ ആണ് പാടിയത്

അവനെയും കാത്ത്‌

Image
അവനെയും കാത്ത്‌  നിന്നില്‍ നിന്നും അകന്നു നില്‍ക്കുമവന്‍  നിനക്കായി ഉള്ള സാമ്രാജ്യവും മഹലും  തീര്‍ത്ത്‌ വന്നണയുകയില്ലേ   നാളെ  വേപതു പൂണ്ടു ദിനങ്ങളെ എ ണ്ണും       കണ്ണും കാതും അവനായി മാറ്റി വച്ചൊരു  കാവ്യമെഴുതി കാത്തിരുന്നു  വിലാസമില്ലാ എന്ന് പറയുമി വിലാസിനിയാര്‍ന്നവള്‍ തന്‍  വിരല്‍ തുമ്പിലിനിയും വിരിയട്ടെ ഒരായിരം വരികള്‍ നിന്നെ കുറിച്ചു  നുരഞ്ഞു പതയും  നീര്‍ ചുഴിയില്‍ പെടുമ്പോഴും  നുണയല്ല ഞാന്‍ നിന്നെ മാത്രം ഓര്‍ത്ത്‌ കൊണ്ടിരുന്നു  നുകം ആഴ്ന്നു ഇറങ്ങിയ ചാലുകളില്‍ വിരിയും ഒരു  നുള്ള് നെല്‍ക്കതിരായി മാറുമ്പോഴും  നിന്‍ സാമീപ്യമറിഞ്ഞു കവിതേ   

ഇന്നത്തെ ഇഞ്ചിനിയര്‍

Image
ഇന്നത്തെ ഇഞ്ചിനിയര്‍  ഭൂമി ചമച്ചൊരു വിശ്വകര്‍മ്മാവിന്‍  പിന്നിലായി അണി നിരന്നവര്‍  വന്മതിലും പിരമിഡുകളും  തജ്മഹല്‍ ,കുത്തബ് മിനാരവും  ഇഫില്‍ ടൗറും ഒക്കെ പണിതു  ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ  ശീതികരിച്ച മുറികളില്ലാതെ ഒരു കെട്ടിട സമുച്ചയത്തെ  പറ്റി ചിന്തിക്കാനാവാതെ   നട്ടം തിരിയും  ഇവരല്ലോ ഇന്നത്തെ ഇഞ്ചിനിയര്‍ 

മകന്റെ പ്രതിജ്ഞ

Image
മകന്റെ പ്രതിജ്ഞ  അറിയുന്നു ഞാന്‍ അച്ഛന്‍  തന്‍  പ്രവാസ ദുഃഖങ്ങളൊക്കെയും കാലത്തിനൊത്ത് മാറിയ ലോകത്തിന്‍  അവസ്ഥയുണ്ടോ അറിയുന്നു  അങ്ങ് അവിടെനിന്നുമായി .  മറ്റുള്ള കൂട്ടുകാരുടെ ജീവിത  സൗകാര്യത്തിനോടൊപ്പം  ചേര്‍ന്ന് നിലനില്‍ക്കുവാനായി  എത്രയോ തവണകളിലായി മൗന വ്രുതങ്ങളുംനിരാഹാര സത്യാഗ്രഹങ്ങളും  നടത്തിയാണ് എല്ലാം ഞാന്‍ നേടിയെടുത്തത് .   സത്യമെങ്കിലും ,അവരെന്നെ കളിയാക്കുന്നു. മാവേലിയുടെ  മകനെയെന്നു .അതൊക്കെ പോകട്ടെ  സഹിക്കുന്നു ,എന്നാല്‍ അവരുടെ ഒക്കെ അച്ഛന്മാരുടെ സ്നേഹ വാത്സല്യത്തിനു മുന്നില്‍ കണ്ണുകള്‍ ഈറനണിഞ്ഞു   പോകാറുള്ളപ്പോഴും    ഓര്‍ക്കും അമ്മയുടെ ദുഃഖ സഘടങ്ങള്‍ക്ക്  മുന്നില്‍ ഞാന്‍ മൗനിയായി മാറാറുണ്ട് ,എത്രയോ തവണ ഞാന്‍  മല്ലടിച്ച് അച്ഛനെ  വേണം എന്ന് അമ്മയുടെ മുന്നിലായി . പഴിക്കുമിനിയാരോടു എന്നെ ഇങ്ങിനെ അകറ്റിയ വ്യവസ്ഥിതിയോടോ  അച്ഛന്റെ സാമീപ്യത്തിനായി എടുക്കുന്നു ഞാനിന്നു പ്രതിജ്ഞ  ഇല്ല എന്റെ മക്കള്‍ക്കുയി  ഗതി വരുത്തുകില്ല എന്ന് ,സത്യം സത്യം സത്യം ....

ഞങ്ങളും ജീവിക്കട്ടെ

Image
ഞങ്ങളും ജീവിക്കട്ടെ  എല്ലാം മറന്നു കുതിച്ചോടും നിങ്ങളെല്ലാം കാലത്തിനോടൊപ്പം  കടമകളൊക്കെ കടമ്പകളായി    വന്നു നീര്‍മിഴിനിറക്കുന്നു  വേപഥുതു തൂകി വിധിയെ പഴിച്ചു ഒടുക്കുന്നു ജീവിതമത്രയും  ചരിക്കാനാവാതെ ചിരി തൂകി    വിരക്തമാവാത്ത മനസ്സിന്‍ ബലത്തോടു ജന്മ  പാപങ്ങളെ  ഒക്കെ മറന്നങ്ങു  ഇഴഞ്ഞു നീങ്ങുന്നു വായിക്കു ഇരതേടി  അറപ്പോടെ വെറുപ്പോടെയകറ്റുക വേണ്ട ഒരിക്കലും       ലോകമേ വേണ്ടെനിക്കു സഹതാപ വാക്കുകള്‍  വേണ്ടത്  അല്‍പ്പം കാരുണ്യം മാത്രം  കരുതുക   ഞങ്ങളും ഈ ഭൂമിതന്‍  തുല്യ അവകാശികളെന്നു

ഒരു അച്ഛന്റെ പ്രാര്‍ത്ഥന

Image
ഒരു അച്ഛന്റെ   പ്രാര്‍ത്ഥന  നീ മുട്ടേല്‍ ഇഴഞ്ഞതും  പല്ലില്ലാ മോണ കാട്ടിയതും         പിച്ചവച്ചു നടന്നതും  മച്ചിലെ ഗൗളിയെ കണ്ടു ഭയന്നതും  ഉത്സവത്തിന് കുരങ്ങന്‍ ബലൂണിനായി  അമ്മയോട് കരഞ്ഞു വഴക്കിട്ടതും  പുസ്തക  സഞ്ചിതൂക്കി പള്ളികൂടത്തില്‍  പോയി വരുന്നതും ഒന്നുമേ കാണാനായി  എനിക്ക് കഴിഞ്ഞിരുന്നില്ല ,എഴുത്തിലുടെയും ഫോണിലുടെയും  നിന്‍ കുസൃതികലുടെ  പരാതി നീളുമ്പോഴും എനിക്കൊന്നുമേ  കാണാനും പറയാനും കഴിഞ്ഞിരുന്നില്ലല്ലോ   നിനക്കറിയുമോ ഈ അച്ഛന്‍ നിന്റെ ഓരോ  വളര്‍ച്ചയുമറിഞ്ഞു  തളരാതെ ഈ ചുട്ടുപൊള്ളും  പ്രവാസത്തിന്‍ നോവും പേറി, നിന്നെ കാണാന്‍  വരുമ്പോള്‍, നീ എന്നെ മാവേലിയായി നിന്‍  കൂട്ടുകാരോട് പറഞ്ഞു ചിരിക്കുന്ന സത്യം  ഞാന്‍ അറിയുന്നു , എന്തിനു ഞാന്‍ മാവേലിയായി  എന്ന് നീ അറിയുന്നില്ലല്ലോ ,ഇന്ന് നീ ചുറ്റി തിരിയുന്ന  നീ ഏറെസല്ലപിക്കുന്ന നിന്റെ ഓരോ സാധനങ്ങളിലും  എന്റെ വിയര്‍പ്പിന്‍ മണമറിയാതെ വാമനെ പോലെ  ചവിട്ടി താഴ്ത്തുന്ന നീയ...

മറുനാടന്‍ മലയാളി

Image
മറുനാടന്‍ മലയാളി    മൊഴിഞ്ഞതെന്തെന്നു അറിയാതെ  മിഴിച്ചു ചുറ്റും കണ്ണ് ഓടിച്ചപ്പോഴെക്കുമേ മലയാളമെന്നു അറിഞ്ഞപ്പോലെക്കും  മുകളിലേക്ക് കടന്നകന്നു പോയിരുന്നു ലിഫ്റ്റ്‌  **************************************************** വിചാരിചിരുന്നതെല്ലാം  മനസ്സിനുള്ളിലായി അമ്മമൊഴി , എന്നാലോ പറഞ്ഞു ശീലമാക്കേണ്ടത് , അന്യ ഭാഷകള്‍ .പുലര്‍ത്തെണ്ടേ ? ഒരു ചാണും അതിനു താഴെ നാലു വിരക്കിടയുടെ    തിരുശേഷിപ്പുകള്‍ തന്‍ നിലനിര്‍ത്താനുള്ള പരക്കം പാച്ചില്‍  ********************************************************************     ഭാഷയെന്‍  ഭാഷ  പറയാന്‍ മനസ്സും നാവും  കൊതിച്ച്ങ്ങു ഏറെയായി ,ഇനി മറക്കുമോ എന്നൊരു  അവസ്ഥയിലായി ഇരിക്കുമ്പോള്‍ ചിലരെ ഒക്കെ കണ്ടു  ഇവര്‍ക്ക് മാത്രം എന്‍ ഭാഷ അറിയാമല്ലോ മറ്റാരുമല്ല  കാക്ക ,പട്ടി ,പൂച്ച   ,ഒന്ന് ഓര്‍ക്കുമ്പോള്‍  ഉണ്ടായ സന്തോഷത്തിനു അതിരില്ല കേട്ടോ . ***********************************************************

കണ്ണുനീര്‍ മൊഴികള്‍

Image
കണ്ണുനീര്‍ മൊഴികള്‍    മനസ്സിന്റെ വിളികള്‍ക്കിത്ര ശക്തി ഉണ്ടായിരുന്നുവെങ്കില്‍  ഞാന്‍ നിന്നെ കുറിച്ചൊന്നു ഓര്‍ക്കും പോഴേക്കും  നീ അതു  അറിഞ്ഞിരുന്നെങ്കിലിന്നു  ഈശ്വരനോട്  ഇത്രയേ ചോദിക്കുകയുള്ളൂ , നീ എന്താഗ്രഹിക്കുന്നുവോ  അതു സത്യമാവട്ടെ  ഇപ്പോഴുമെന്നു മാത്രമെന്നായി          ************************************************ ഒളിച്ചും പാത്തും ആരോടും കൂട്ടുകൂടിയില്ല ഞാന്‍  പ്രണയമെന്നു കരുതിയതിന്റെ കടമങ്ങുവീട്ടി മാലോകര്‍ ചോദിച്ചു ഈ മൗനമെന്തിനെന്നു  പകരമായി വരച്ചു കാട്ടി ഉടഞ്ഞ ഹൃദയത്തിന്‍ ചിത്രം   ************************************************* ഈ മാലോകരെല്ലാം കണ്ടുമുട്ടി പരസ്പരം അറിഞ്ഞു തീരും മുന്‍പേ പിരിഞ്ഞു പോകുന്നു  അടുക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തിനിവര്‍ അടുക്കുന്നു  ********************************************************* കണ്ണ് നീരിനോടു എത്ര പറഞ്ഞു നോക്കി  ഏകാന്തതയില്‍ വരുവാന്‍ ,എന്നാല്‍  നാലാളു കുടുമ്പോള്‍ എന്തെ ഓടി എത്തുന്നു  കണ്...

ഏകാന്തതയുടെ അനുഭവങ്ങള്‍

Image
ഏകാന്തതയുടെ അനുഭവങ്ങള്‍     ഇനിയും  എഴുതിയാലോടുങ്ങാത്ത   വരികളുമക്ഷരങ്ങളുമാണ്  ഏകാന്തതയുടെ അനുഭവങ്ങള്‍ നിശബ്ദതയുടെ താഴവരങ്ങളില്‍ കുളിരുകൊരും ചിന്തകള്‍ . നിശേഷ്ടമായങ്ങു കണ്കാഴ്ച്ചകള്‍ കണ്ടു ആകാശത്തിലേക്ക്  ഉറ്റു നോക്കി ചന്ദ്രബിബം മറയും വരെ നക്ഷത്രങ്ങള്‍ , ഉഴറാതെ ചിമ്മിയടയുന്ന  മൗനത്തില്‍ അറിയാതെ  കണ്ണ് ചിമ്മുമ്പോള്‍  വേട്ടയാടപ്പെടുന്ന സ്വപ്നങ്ങളില്‍ , മാലേയ കുളിരിന്‍ മടിയില്‍നിന്നും ഉണരുമ്പോള്‍ . മേദസ്സും രേതസ്സും ചേര്‍ന്നോഴുകിയ മണം  കോര്‍ത്തിണക്കിയ കഴമ്പില്ലായിമ്മ അലട്ടി കൊണ്ട്  മരിക്കാതെ ചിന്ത ഉണര്‍ത്തിയ ചിതയില്‍ എരിയും മനസ്സിനെ രക്ഷിച്ചു ,ഏകാന്ത സ്വര്‍ഗ്ഗത്തില്‍ നിന്നും . എഴുതി തീര്‍ക്കാനാവാത്ത ഹൃദയകവിതകളെ വെട്ടി തിരുത്തിയ  ഉള്‍ താളിലെ വാക്കിന്‍ കുമ്പാരത്തില്‍ നിന്നും  പുറത്തേക്കിറങ്ങി   ഓടി രക്ഷേപ്പെടണം 

യു ഡി എഫ് ജയിച്ചു എല്‍ ഡി എഫ് തോറ്റു

Image
യു ഡി  എഫ്  ജയിച്ചു എല്‍ ഡി എഫ് തോറ്റു   ആരു ജയിച്ചലെന്താ തോറ്റാല്‍ എന്താ എനിക്ക് ഇല്ല പേരു വോട്ടര്‍ ലിസ്റ്റില്‍    വോട്ടു ചെയ്യാന്‍ തിരിച്ചറിയല്‍  കാര്‍ഡില്ല     മണ്ണെണ്ണയും പഞ്ചാരയും കിട്ടില്ല റേഷന്‍ കാര്‍ഡുമില്ല      ഭാഗ്യത്തിന് ഒരു പാസ്പോര്‍ട്ട് ഉണ്ട്  അതിനാല്‍ ദരിദ്ര വാസിയാകാതെ  പ്രവാസിഭാരതീയന്‍ എന്ന്  ഞെളിഞ്ഞു നടക്കുന്നു  ആരു ജയിച്ചലെന്താ തോറ്റാല്‍ എന്താ

എന്റെ മാത്രം ......

Image
എന്റെ മാത്രം ...... നിന്‍ ശ്രുതിമധുര കാവ്യാലാപന ലഹരിയില്‍  നിറമേറും സ്വപ്നങ്ങളില്‍ മുങ്ങി പോയി  നിന്‍ വര്‍ണ്ണചിത്രത്തിന്‍ മനോഹാരിതയില്‍  നിമിഷങ്ങളെത്രയോ കടന്നകന്നു  പോയി  മന്ത്രമുഖരിതമാം അനുരാഗ പല്ലവിതന്‍  ഈണത്തിന്‍  മധുരിമയില്‍ പകര്‍ന്നു കയറുമാ അനുഭൂതികളില്‍ അലിഞ്ഞു പോയി    മനസ്സിന്‍ തന്ത്രികളില്‍ മീട്ടുമിന്നുമാ ഗാന വീചികളില്‍   മറ്റാരും കേള്‍ക്കാത്തൊരു രാഗഭാവത്തില്‍  മയങ്ങി  പോയി    ഇനി നീ എന്ന് പാടുമ്പോള്‍ പാട്ടിന്‍ വരികളില്‍  ഈ എന്നെ കുറിച്ചുമങ്ങു ചേര്‍ക്കുമല്ലോ എന്നാശിച്ചു പോയി  ഈരഴു ഉലകത്തിലും ആരും മീട്ടാതൊരു വിപഞ്ചികയിലുടെ  ഈണം ചേര്‍ക്കും നീ  എന്റെതെന്നു മാത്രമെന്നു  ഓര്‍ത്തു പോയി 

മര്‍മ്മരങ്ങള്‍

Image
മര്‍മ്മരങ്ങള്‍    ഉണര്‍ന്നിരുന്നിട്ടും ഉഴറി വീഴുന്നു  ഉറങ്ങാത്ത കനവുകളുടെ നടുവിലേക്ക്  കയങ്ങളിലേക്ക് നയിക്ക പ്പെടുന്ന  ഇരുളിലുടെ മുന്നേറുമ്പോള്‍   അവ്യക്ക്ത മര്‍മരങ്ങള്‍  അവയ്ക്കൊപ്പം മനസ്സും  ശരീരവും  പിരിമുറുക്കം വിട്ടു നിങ്ങും നേരം    പ്രകാശ ഗോപുരങ്ങളിലേക്ക് നയിക്കപെടുന്നു  അനര്‍വചനീയമാം അനുഭൂതിയില്‍ നില്‍ക്കുമ്പോള്‍  പ്പെട്ടന്ന് തിരികെ വലിച്ചു വേദന  നല്‍കുമി ലോകത്തിലേക്ക്    തുരുമ്പിച്ച വലിയ കോട്ടവാതില്‍ എന്നോണം   കണ്ണ് തുറക്കപ്പെടുന്നു ,എന്തെന്നറിയാതെ  ഉണ്മെഷമില്ലാതെ ചത്ത്‌ ജീവിക്കുമ്പോലെ........       

എന്റെ പ്രാത്ഥന

Image
എന്റെ പ്രാത്ഥന    നിന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുകയോ വേണ്ട ഇനി  മനസ്സിലുള്ള വാസനാ   പ്രവാഹങ്ങള്‍ക്ക് തടയിട്ടുകൊണ്ട്  സുഖ ദുഖങ്ങളെ ഒരുപോലെ കാണുവാനും,  ഞാനെന്നും    എന്റെതെന്നും അവരുടെതെന്നും ഉള്ള ബോധം എന്നില്‍  നിന്നുമകലണമേ, സവിതാവേ പ്രപഞ്ചനായക തുണയെകണേ   

പാരതന്ത്ര്യം

Image
പാരതന്ത്ര്യം          അവള്‍ അവനോടു  നീ  കെട്ടിയ  ചരട്   ഞാന്‍  നല്‍കിയ  സ്നേഹത്തിനു  എന്നില്‍  നീ  നിറച്ചില്ലേ  വിഷം  ഇന്ന്  ഞാന്‍  അറിയുന്നു  അന്ന്  ഉള്ള   എന്റെ   സ്വാതന്ത്ര്യത്തിന്‍  മധുരം   അവനുമുണ്ടേ  പറയാന്‍  വിയര്‍പ്പിറ്റിച്ചു  കലപ്പയാല്‍  ഉഴുതു   വിത്ത്‌ ഞാന്‍   പാകിയില്ലേ സ്നേഹത്തോടെ   ഇന്ന്  ഞാന്‍  വെള്ളം  നനക്കാനും   വളമിട്ടു  വളര്‍ത്താനുമുള്ള  വിത്തത്തിനായി   അലയുന്നില്ലേ  അപ്പോള്‍  എന്റെ  സ്വാതന്ത്ര്യമോ  

ചില സത്യങ്ങള്‍

Image
ചില സത്യങ്ങള്‍    കണ്ണിന്‍ മുന്നിലിരുന്നാടിയ  കണ്ണാടിയില്‍  കാണാതെ പോയതാണ് മുന്നം ക്ഷമിക്കാനവാത്തത്  കാണേണ്ടതിനെ   കാണാതെ ബാഹ്യമായ  മായയെ  കണ്ടു ഉള്ളിലെ സത്തയെ അറിയേണ്ടതാണ്  കണ്ണാടി    കണ്ടു ഭയക്കാതെ ഇരിക്കു കരഞ്ഞു കൊണ്ടല്ലേ വന്നത്  കരയിച്ചു കൊണ്ടല്ലോ പോകുന്നതും   നൊമ്പരത്തിന്‍ പമ്പര  കറക്കമില്ലായിരുന്നു എങ്കില്‍  അവരും നമ്മളും ഒരു പോലെ അല്ലെ  എത്ര കിട്ടിയാലും പോരാ എന്ന  പരിവേദനങ്ങള്‍ പൊഴിക്കുന്നില്ലേ  പാടട്ടെ അവരും നമുക്കും ഏറ്റു പാടാം  ഉള്ളത്   മതിയേ ഉള്ളത് മതിയേ   ഉള്ളത് കൊണ്ട് തൃപ്തിയടയാം ,എന്നാലും  തെരുവിന്റെ ആളല്‍കണ്ടു പഠിക്കാന്‍ ഉള്ള കണ്ണാടി  

അപഥ ചിന്തകള്‍

Image
അപഥ ചിന്തകള്‍    കണ്ണു നീര്‍  ---------------- ഉതിരുന്ന   കണ്ണു നീരിന്റെ  ആഴങ്ങള്‍ തേടി  അലആഴിയോളം  അവസാനം മനസ്സിലാകി  അത് അവളുടെ ഒരു  അടവായിരുന്നു എന്ന്     ************************* വചനം -------------  വേദ പുസ്തകം വായിച്ചു  ആദിയില്‍ വചനം ഉണ്ടായിയെന്നു  വചനം ദൈവമായിരുന്നു എന്നും  ഇന്ന് ഈ വാചങ്ങള്‍ക്കു  പ്രസക്തി    എറുന്നുവോ ഇറങ്ങുന്നുവോ  ****************************** എട്ട് ------------  പുരാണങ്ങളില്‍ ,ചരിത്രങ്ങളിലും ഒക്കെ   എട്ടിന്  എന്തെ ഇത്ര പ്രത്യേകത  എട്ടും   ,നൂറ്റിയെട്ടും ,ആയിരത്തിയെട്ടും പതിനായിരത്തിയെട്ടും   ******************************************************************   

കവിയുടെ ദുഃഖ ചിന്തകള്‍

Image
കവിയുടെ ദുഃഖ ചിന്തകള്‍    എന്തിത്ര ദുഃഖം പേറുന്നു  കഴിയാനാവില്ല കവിതയാല്‍ നിറയില്ല വയറോ കീശയോ  നിറയുന്നു കണ്ണ് നീരാലല്ലോ  ************************************** സത്യം പറയുവാനുയരുന്ന നാവുകളെ  ഉറക്കികിടത്തുന്നു ഉയിരില്ലാതെ  ഉണര്‍ന്നു പാടും മരിച്ചാലും കവിതന്‍  വരികളെപ്പോഴും ഉയര്‍ന്നു തന്നെ    ******************************************** എല്ലാവര്‍ക്കും കവി ഒരു കുറ്റക്കാരനാണ് അവനു സാധാരണക്കാരനെ പോലെ ശ്വസിക്കാനോ  കുടിക്കാനോ കുളിക്കുവാനോ പറ്റുകയില്ല അതിനാല്‍  അവനെ ദൂരത്തു നിര്‍ത്തുകയല്ലേ നല്ലത്  കൂട്ടുകാരാ    *********************************************************** മറക്കാന്‍ കഴിയുന്ന കരുത്തു നല്‍കിയോരിശ്വരന്‍  മറഞ്ഞിരുന്നു ഒരു പക്ഷെ ചിരിക്കുന്നുണ്ടാവുമോ  മറയെത്ര വച്ചിട്ടും മനമെന്ന മാന്ത്രിക ചെപ്പു നല്‍കി  മാറ്റാനാവാത്ത വ്യഥയിലാഴ്ത്തി  മന്ത്രിക്കുന്നു  മനുഷ്യാ സ്നേഹമെന്നത്   ഒരു മായാ ലീലയല്ലോ    

തേടുകയാണ് ................

Image
തേടുകയാണ് ................ മൗനം വളര്‍ന്നു പന്തലിച്ചു  തണല്‍ വിരിച്ച വേളയില്‍  നേരിയ ചലനങ്ങള്‍ , രാത്രി   പകലിനു വഴിമാറുമ്പോള്‍  സ്വപ്ങ്ങലുടെ നൊമ്പരങ്ങള്‍  നഷ്ട സ്വര്‍ഗ്ഗങ്ങളുടെ പരിവേദനം   ശബ്ദങ്ങളോട് വിരക്തി  കുളിമുറികളിലെ മൂളിപാട്ടിനും  കവചങ്ങള്‍ വേണമെന്നായിരിക്കുന്നു  എങ്ങോട്ട് തിരിഞ്ഞാലും അസ്വസ്ഥ  മനം മടിപ്പിക്കുന്ന ചൂര്  എങ്കിലും കണ്ണുകള്‍  പരുതി കാണുന്നില്ല എങ്ങും  പൊഴിക്കും പുഞ്ചിരിക്കും  നല്ല മുഖങ്ങള്‍ എവിടെയോ പോയി  എന്തെ എനിക്ക് ചുറ്റുമേ ഉള്ളോ  നിങ്ങള്‍ക്കൊന്നുമേ ഇല്ലേ പറയാന്‍ ഈ  തിരക്കിനെ കുറിച്ച് മുഖമില്ലായിമ്മയെ കുറിച്ച്