കറുപ്പും തവിട്ടും
കറപ്പും തവിട്ടും മങ്ങിയ
നടപ്പുകളിലേക്ക് മാത്രം മാണ്
കണ്ണുകള്‍ തേടിയലഞ്ഞിരുന്നത്
ജീവിത താള ക്രമം കണക്കെ
നിരങ്ങി ഓടി കൊണ്ടിരിന്ന
വണ്ടിയുടെ കിത പ്പുകള്‍ക്കിടയില്‍
ഒരു പിടി വറ്റുകള്‍ക്ക് ഉള്ള
കാത്തിരിപ്പിന്റെ അവസാനം
നിമിഷങ്ങള്‍ക്കു ഉള്ളില്‍ തിളങ്ങുന്ന
കാളിമ പടര്‍ത്തി ഒറ്റക്കാലില്‍
നില്‍ക്കുന്നവനുടെ തിളക്കത്തിന്‍
ഒടുക്കം വീണു കിട്ടുന്ന തുട്ടുകള്‍ക്കായ്
ഒഴിയാത്ത വിശപ്പ്‌യെന്ന നാടകം
അരങ്ങേറും വയറാമി വേദികയിലെ
മിടുപ്പുകളിലുടെ തലമുറകളായി
പാദുകങ്ങളില്‍ കുടുക്കുകള്‍ മുറുക്കിയും
തിളക്കങ്ങള്‍ ഒരുക്കിയും
മുന്നോട്ടു മുന്നോട്ടു മുന്നേറുന്നു
Comments