കനവോ നിനവോ എന്ന് അറിയാതെ

കുതറി ഓടുന്ന മനസ്സിന്‍റെ




കുസൃതി കണ്ടു ഞാന്‍



മണലാരണ്യങ്ങളും



മരുപ്പച്ചകളും തേടി



പറയാന്‍ മടിക്കാത്ത



പങ്കു വെക്കുവാനാകാത്ത



വഴിയികളിലുടെ ഒക്കെ



ഓടിയണച്ചു കിതപ്പു



തിരിഞ്ഞു നോക്കിയപ്പോഴേക്കും



കണ്ടില്ല ഒരു കാല്‍പ്പാദങ്ങളും



ചുമലിലെ ഭാരത്താല്‍



തല കുനിക്കാതെയുള്ള



നിലനില്‍പ്പിന്റെ മുറവിളികള്‍ക്കു



കണ്ണും കാതും പായിക്കാതെ



മന്വന്തര മാനങ്ങള്‍ കടന്ന മരവിപ്പുകള്‍



ലാഖവ അവസ്ഥയുടെ സുഖം



കനവോ നിനവോ എന്ന്



വര്‍ണ്ണിക്കാന്‍ ആകാതെ നില്‍പ്പു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “