മന്ദഹാസം

നശ്വരമായ ദുഖങ്ങളെ

ഓര്‍മയില്‍ ഒളിപ്പിച്ചു

നിഷ്കളങ്കമായ ഒരു പുഞ്ചിരി

പങ്കുവെക്കാം സുഹൃത്തേ ...

**************************************

എന്നെയും നിന്നെയും

തമ്മില്‍ ബന്ധിപ്പിക്കുന്ന

കണ്ണി മറ്റൊന്നുമല്ല

നിന്റെ സ്നേഹം വിതറുന്ന

പുഞ്ചിരി ഒന്ന് മാത്രമാണ് സുഹൃത്തേ ....

***************************************

ചിരി പുന്തോട്ടത്തിലെ ജലധാരയാണ്.

ശാന്തമായ് മനസ്സില്‍ പതിച്ച് ,

ഓളങ്ങളാല്‍ ഇക്കിളിപ്പെടുത്തുന്നു

ഓരോ ചിരിയും, അല്ലേ സുഹൃത്തേ ?

*******************************************



നില്‍ക്കു പറഞ്ഞോട്ടെ

ഒരു സ്പര്‍ശനവുമില്ലാതെ

പടരുന്നു ഇത്.

എല്ലാ അസുഖങ്ങള്‍ക്കും മറുമരുന്നാണ്.

ഇത്തിരി നുകര്‍ന്ന് പോയ്കൂടെ സുഹൃത്തേ ...



******************************************

കാലത്തിനോട് ഒപ്പം

ഞാനും പഠിച്ചിരിക്കുന്നു

ചിരി പടര്‍ത്തുന്ന പ്രകാശത്തെ കുറിച്ച്

ചിലപ്പോള്‍ ചിലരെ സന്തോഷിപ്പിക്കാനും

എന്നാല്‍ ചിലപ്പോള്‍ എന്നെ തന്നെ ഒന്ന്

ഉണര്‍ത്താനും ചിരിക്കാതിരിക്ക,

വയ്യല്ലോ സുഹൃത്തേ....

Comments

നമുക്കൊന്നിച്ചു മന്ദഹസിക്കാം,,അല്ലെ സുഹൃത്തേ?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “