''വൈ യുവാര്‍ ക്രയിംഗ് ഗ്രാന്‍ഡ് പ്പാ ''
വ്യാളി മുഖ പറ്റാര്‍ന്ന
അറവാതില്‍ പഴുതിലുടെ
താക്കോല്‍ കടത്തി തിരിച്ച്
സ്വപ്നങ്ങളെ ഉണര്‍ത്തിമെല്ലെ
തിരിയുമ്പോള്‍ ചായിപ്പിലെ
പത്തായ കീഴിലായ് കണ്ട
കാല്‍ പ്പെട്ടിയുടെ കാതില്‍
പിടിച്ചു വലിച്ച് ഇഴച്ച്
തുറന്നു ചെറു കള്ളികള്‍ തന്‍
മുടികളകറ്റി പരതവേ
കിട്ടിയ ഓട്ട കാലിണയിലുടെ
ഉറ്റു നോക്കവേ ഓര്‍മ്മകള്‍
എന്നെ പിറകോട്ടു കൊണ്ടുവന്നു
പാളയിലിരുത്തി വലിച്ച് രസിച്ച്
വരുമ്പോള്‍ കണ്ടു അനുജനെ
എണ്ണ പുരട്ടി കുളിപ്പിക്കുന്ന
അമ്മുമ്മയുടെ അരുകില്‍ നിന്ന്
പല്ലില്ലാ മോണകള്‍ തന്‍
ചിരികളുടെ സാമ്യമറിഞ്ഞു
കൃസൃതി കാട്ടി ഓടിയകലുമ്പോള്‍
അകലെ മരകോമ്പിലെ കുയിലിന്‍റെ
കുവലുകള്‍ ഏറ്റുകുകവേ
എത്താക്കൊമ്പിലെ മാങ്ങ കാര്‍ന്നു
രസിക്കും അണ്ണാര കണ്ണന്‍റെ നേര്‍ക്കുനോക്കി
കൊഞ്ചനം കുത്തുമ്പോഴേക്കും
അകലത്തു നിന്നും അക്ഷരകുട്ട് അടങ്ങുന്ന
ഓലകെട്ടും നാരായവുമായ് നടന്ന്‍ അടുക്കുന്ന
ഗൗരി ആശാട്ടിയെ കണ്ട് ഓടിയോളിക്കുമ്പോള്‍
അമ്മ നിലവറയില്‍ നിന്ന് കാതില്‍ പിടിച്ച്
കൊണ്ടുവന്നിരുത്തി അക്ഷരങ്ങളൊക്കെ
ഉരുവിടിയിച്ചു അകലത്തുള്ള പള്ളി കുടത്തില്‍
പുസ്തക കെട്ടുമായ് കളികുട്ടുകരോടോത്തു
പല തരം വേലകളികള്‍ കാട്ടി
പത്താം തരം കടക്കും വരക്കുമേ
മണ്ണെണ്ണ തിരി തെളിച്ച രാത്രി കളൊക്കെ
വൈദ്യുതി വിളക്കുകള്‍ക്കു വഴി മാറുമ്പോഴെക്കും
പാല്‍ പത തുടച്ചു മാറ്റി യ മേല്‍ ചുണ്ടുകളിലെ
നനു നനത്ത രോമങ്ങള്‍ മുളപ്പോട്ടുമ്പോള്‍
ശാലകള്‍ സര്‍വകലാശാലകളും കടന്നു
കൗമാര സുഖങ്ങളൊക്കെ അനുഭവിച്ചു
നുകര്‍ന്നു രസിക്കും മുന്‍പേക്കുമറിഞ്ഞില്ല
ജീവിതപ്പോരിനായ് യുദ്ധഭൂമിയാം
പാനിപത്തിലേക്ക് യെത്തി ചര്യകളൊക്കെ
രാത്രി പകലാക്കി പകലുകള്‍ രാത്രിയാക്കി മുന്നേറവേ
മുകമാം ദിനങ്ങളേ പിന്നിടവേ
മനസ്സിലാകെ മുളപോട്ടുമെന്‍
എന്‍ ഭാഷ ഉരിയാടാനില്ലാതെ
കൊതിച്ചു കഴിയുമ്പോള്‍
അറിഞ്ഞു കണ്ടെത്തിയെന്‍
ഭാഷ മാത്രം പറയുവോര്‍
മറ്റാരുമല്ല യിവര്‍
പട്ടിയും പൂച്ചയും കോഴിയും കാക്കയും
എന്നെ പിന്‍ തുടര്‍ന്നു കൊണ്ടിരുന്നു
പലനാടും നഗരവും ചുറ്റി തിയുമ്പോഴെക്കും
എന്‍ സ്വാതന്ത്രത്തെ കൂച്ചു വിലങ്ങിടിയിച്ച്
അച്ഛനും അമ്മയുമായി കണ്ട് എത്തിയവളെ
കൈപിടിച്ചു മുന്നേറവേ പല പടവുകളും താണ്ടി
ഒന്നായ ഞാന്‍ അങ്ങ് രണ്ടായി
പിന്നെ മുന്നായി നാലായി
എന്‍റെ വാര്‍ദ്ധ്യക്കത്തിനോടൊപ്പം
വളര്‍ന്നയവര്‍ സുമങ്കലികളായി മാറി
നില്‍ക്കുമ്പോള്‍ പ്പെട്ടന്നു
പിന്നില്‍ നിന്ന് ഒരു വിളികേട്ടു തിരിയുമ്പോള്‍
പേരമകന്‍ കേട്ടു ''വൈ യുവാര്‍ ക്രയിംഗ് ഗ്രാന്‍ഡ് പ്പാ ''
അറവാതില്‍ പഴുതിലുടെ
താക്കോല്‍ കടത്തി തിരിച്ച്
സ്വപ്നങ്ങളെ ഉണര്‍ത്തിമെല്ലെ
തിരിയുമ്പോള്‍ ചായിപ്പിലെ
പത്തായ കീഴിലായ് കണ്ട
കാല്‍ പ്പെട്ടിയുടെ കാതില്‍
പിടിച്ചു വലിച്ച് ഇഴച്ച്
തുറന്നു ചെറു കള്ളികള്‍ തന്‍
മുടികളകറ്റി പരതവേ
കിട്ടിയ ഓട്ട കാലിണയിലുടെ
ഉറ്റു നോക്കവേ ഓര്‍മ്മകള്‍
എന്നെ പിറകോട്ടു കൊണ്ടുവന്നു
പാളയിലിരുത്തി വലിച്ച് രസിച്ച്
വരുമ്പോള്‍ കണ്ടു അനുജനെ
എണ്ണ പുരട്ടി കുളിപ്പിക്കുന്ന
അമ്മുമ്മയുടെ അരുകില്‍ നിന്ന്
പല്ലില്ലാ മോണകള്‍ തന്‍
ചിരികളുടെ സാമ്യമറിഞ്ഞു
കൃസൃതി കാട്ടി ഓടിയകലുമ്പോള്‍
അകലെ മരകോമ്പിലെ കുയിലിന്‍റെ
കുവലുകള്‍ ഏറ്റുകുകവേ
എത്താക്കൊമ്പിലെ മാങ്ങ കാര്‍ന്നു
രസിക്കും അണ്ണാര കണ്ണന്‍റെ നേര്‍ക്കുനോക്കി
കൊഞ്ചനം കുത്തുമ്പോഴേക്കും
അകലത്തു നിന്നും അക്ഷരകുട്ട് അടങ്ങുന്ന
ഓലകെട്ടും നാരായവുമായ് നടന്ന്‍ അടുക്കുന്ന
ഗൗരി ആശാട്ടിയെ കണ്ട് ഓടിയോളിക്കുമ്പോള്‍
അമ്മ നിലവറയില്‍ നിന്ന് കാതില്‍ പിടിച്ച്
കൊണ്ടുവന്നിരുത്തി അക്ഷരങ്ങളൊക്കെ
ഉരുവിടിയിച്ചു അകലത്തുള്ള പള്ളി കുടത്തില്‍
പുസ്തക കെട്ടുമായ് കളികുട്ടുകരോടോത്തു
പല തരം വേലകളികള്‍ കാട്ടി
പത്താം തരം കടക്കും വരക്കുമേ
മണ്ണെണ്ണ തിരി തെളിച്ച രാത്രി കളൊക്കെ
വൈദ്യുതി വിളക്കുകള്‍ക്കു വഴി മാറുമ്പോഴെക്കും
പാല്‍ പത തുടച്ചു മാറ്റി യ മേല്‍ ചുണ്ടുകളിലെ
നനു നനത്ത രോമങ്ങള്‍ മുളപ്പോട്ടുമ്പോള്‍
ശാലകള്‍ സര്‍വകലാശാലകളും കടന്നു
കൗമാര സുഖങ്ങളൊക്കെ അനുഭവിച്ചു
നുകര്‍ന്നു രസിക്കും മുന്‍പേക്കുമറിഞ്ഞില്ല
ജീവിതപ്പോരിനായ് യുദ്ധഭൂമിയാം
പാനിപത്തിലേക്ക് യെത്തി ചര്യകളൊക്കെ
രാത്രി പകലാക്കി പകലുകള്‍ രാത്രിയാക്കി മുന്നേറവേ
മുകമാം ദിനങ്ങളേ പിന്നിടവേ
മനസ്സിലാകെ മുളപോട്ടുമെന്‍
എന്‍ ഭാഷ ഉരിയാടാനില്ലാതെ
കൊതിച്ചു കഴിയുമ്പോള്‍
അറിഞ്ഞു കണ്ടെത്തിയെന്‍
ഭാഷ മാത്രം പറയുവോര്‍
മറ്റാരുമല്ല യിവര്‍
പട്ടിയും പൂച്ചയും കോഴിയും കാക്കയും
എന്നെ പിന്‍ തുടര്‍ന്നു കൊണ്ടിരുന്നു
പലനാടും നഗരവും ചുറ്റി തിയുമ്പോഴെക്കും
എന്‍ സ്വാതന്ത്രത്തെ കൂച്ചു വിലങ്ങിടിയിച്ച്
അച്ഛനും അമ്മയുമായി കണ്ട് എത്തിയവളെ
കൈപിടിച്ചു മുന്നേറവേ പല പടവുകളും താണ്ടി
ഒന്നായ ഞാന്‍ അങ്ങ് രണ്ടായി
പിന്നെ മുന്നായി നാലായി
എന്‍റെ വാര്‍ദ്ധ്യക്കത്തിനോടൊപ്പം
വളര്‍ന്നയവര്‍ സുമങ്കലികളായി മാറി
നില്‍ക്കുമ്പോള്‍ പ്പെട്ടന്നു
പിന്നില്‍ നിന്ന് ഒരു വിളികേട്ടു തിരിയുമ്പോള്‍
പേരമകന്‍ കേട്ടു ''വൈ യുവാര്‍ ക്രയിംഗ് ഗ്രാന്‍ഡ് പ്പാ ''
Comments