ഓർമ്മയിലെ ഒരു സഞ്ചാരം
ഓർമ്മയിലെ ഒരു സഞ്ചാരം
നിലാവിൻ്റെ നാട്ടിലേക്ക്
നിറമാറുന്ന കനവുമായ്
നിഴലും വെളിച്ചവും ചേർന്ന
നിശബ്ദതയുടെ വഴിത്താരയിൽ
വൃക്ഷശാഖകൾ കാറ്റിലാടി നിൽക്കുമ്പോൾ
വാക്കുകൾ മെല്ലെ തളിർക്കുന്ന നേരം
വേദനകൾ മഷിയാകുന്ന രാത്രിയിൽ
വരികൾ കവിതയാകുന്നു
വെളിച്ചം തഴുകിയ മേശപ്പുറത്ത്
വിരൽതുമ്പിൽ ചിന്തകൾ വിരിയുന്നു
വായിക്കപ്പെടാതെ പോയ ജീവിതം
വണ്ണങ്ങളായി വീണ്ടും പുനർജനിക്കുന്നു
വിളറിമങ്ങിയ ഓർമ്മകളിൽ നീ
വാർത്തിങ്കൾ പോലെ തെളിഞ്ഞു വന്നു
വേദനയും സ്നേഹവും ചേർന്നൊരു മൗനം
വാചാലമായ് നിന്നെ തേടിയെത്തുന്നു
ജീ ആർ കവിയൂർ
01 01 2026
(കാനഡ , ടൊറൻ്റോ)
Comments