പനി വന്ന നാളിൽ (കവിത)
പനി വന്ന നാളിൽ (കവിത)
ചിരി കൊണ്ട് പൊതിയും
ചില വേദനകൾ മെല്ലെ
ചിറകുവച്ച് അകലുന്നു,
ചുണ്ടുകളിൽ വിരിയുന്നു.
ചിത്തത്തിന് ക്ഷീണം മാറ്റാൻ
ചിത്രവർണ്ണ പൂട്ട് ഇട്ടാലും
ചിതം വന്നുപോകുന്നു,
ചിത്രം വരക്കുന്നവൾ.
പനി വന്നു വെങ്കിലും,
കൈവിടുന്നില്ല, കവിത എൻ തോഴി
ചന്ദ്രകാന്തം വന്നു നിഴൽ തീർക്കും നേരവും
ചന്ദനം മണക്കുന്ന അക്ഷരങ്ങൾ കൊണ്ട്
ചിത്രശലഭം പോലെ പറന്നു പൊങ്ങുന്നു —
ചിരമിതു ഉണ്ടാവുമോ, അറിയില്ല.
ജീ ആർ കവിയൂർ
05 01 2026
(കാനഡ, ടൊറൻ്റോ)
Comments