ആത്മാവിന്റെ വെളിച്ചം”
“ആത്മാവിന്റെ വെളിച്ചം”
മൗനത്തിന്റെ കനലിൽ കത്തിയപ്പോൾ
ഹൃദയം തന്നെ വഴികാട്ടിയായി
ചോദ്യങ്ങൾ എല്ലാം ചാരംപോലെ
ഉത്തരങ്ങൾ ശ്വാസമായി മാറി
തിരയുന്ന ദൈവം പുറത്തല്ലെന്ന്
കണ്ണടച്ചപ്പോൾ മാത്രം കണ്ടു
വേദന പോലും ഒരു പാഠമായി
അകത്തേക്ക് വഴിതുറന്നു നിന്നു
സ്വയം നഷ്ടപ്പെടുന്നിടത്താണ്
സ്നേഹത്തിന്റെ പൂർണ്ണത ജനിക്കുന്നത്
നീ വാക്കുകൾ തേടേണ്ട,
വാക്കുകൾ നിന്നെ തേടും.
അയം ആത്മാ ബ്രഹ്മ — സത്യം തന്നെയാണ്
ചിലപ്പോൾ മൗനത്തിൽ മാത്രം തെളിയും
തത്ത്വമസി — ഞാനല്ല, നീയല്ല,
എല്ലാം ഒന്നു ആയി, എല്ലാ സാന്നിധ്യത്തിലും
ആത്മാവിൻ ശാന്തി ഹൃദയത്തിൽ കനിഞ്ഞു
പ്രകാശമാകാതെ ഉള്ളിൽ വിടരുന്നു
ഭവം-മോഹം എല്ലാം പൂർണമായി മായുന്നു
വ്യക്തിയും ബോധവും ലയിച്ചു ഒരു സൂര്യനായി
ജീ ആർ കവിയൂർ
03 01 2026
(കാനഡ, ടൊറൻ്റോ)
Comments